പാലക്കാട് വയോധിക ദമ്പതികളുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെ പോലീസ് വലയിലാക്കിയത് മണിക്കൂറുകള്‍ക്കകം. കൊല്ലപ്പെട്ട വൃദ്ധദമ്പതികളായ സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി (65) എന്നിവരുടെ മരുമകള്‍ ഷീബയുടെ കാമുകന്‍ സുദര്‍ശനാണ് പിടിയിലായത്. എറണാകുളം പറവൂര്‍ സ്വദേശിയാണ് സുദര്‍ശന്‍.

സ്വാമിനാഥനെ വെട്ടിക്കൊന്ന നിലയിലും പ്രേമകുമാരിയെ ശ്വാസം മുട്ടിച്ച് കൊന്ന നിലയിലുമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തറിഞ്ഞത്. ഷീജയും സുദർശനനുമായി അവിഹിത ബന്ധമുണ്ടായിരുന്നു എന്നും സംഭവം നടന്ന ദിവസം ഷീജയെ കാണാൻ  ഇയാള്‍ എത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

ഷീജ വാതിൽ തുറന്നു കൊടുത്തിട്ടാണ് ഇയാള്‍ വീടിനുള്ളിൽ കയറിയത്. ഇവരെ സ്വാമിനാഥന്‍   ഒന്നിച്ചു കണ്ടതോടെയാണ് കൊല നടത്തിയത്. സുദര്‍ശനന്‍ സ്വാമിനാഥനെ ടോർച്ച് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന പ്രേമയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്.മരുമകൾ ഷീജയെ കണ്ണും വായും മൂടിക്കട്ടിയ നിലയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. മോഷണശ്രമമാണെന്ന് വരുത്തിത്തീർക്കുന്ന നിലയിലായിരുന്നു കൊലപാതകം. എന്നാൽ ഷീജയുടെ മൊഴിയെടുത്ത പൊലീസിന് സംശയം തോന്നിയിരുന്നു. കൂടുതൽ വിശദമായ അന്വേഷണം നടത്തിയതോടയാണ് കേസിൽ വില്ലനായത് അവിഹിത ബന്ധമാണെന്ന് വ്യക്തമായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊലപാതകത്തിൽ തെളിവു നശിപ്പിക്കാനായി അക്രമികൾ കൊലപതകം നടന്ന സ്ഥലത്ത് മുളകുപൊടി വിതറിയിരുന്നു. ഒരാഴ്ച മുമ്പ് തങ്ങളുടെ ജീവനു ഭീഷണി ഉണ്ടെന്നും, ആരോ പിന്തുടരുന്നുണ്ടെന്നും കാണിച്ച് ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നിരുന്നതായും പരാതി നൽകിയിരുന്നു. ആലത്തൂർ സ്റ്റേഷന്റെ പരിധിയിലുള്ള തോലന്നൂർ എന്ന പ്രദേശത്താണ് കൊലപാതകം നടന്നത്. കൊലപാതക സമയത്ത് മകന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇവരുടെ മരുമകൾ കാര്യമായ പരിക്കേറ്റിരുന്നില്ല.

വധഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ഷീജ ദമ്പതികൾക്കൊപ്പം താമസിക്കാൻ തുടങ്ങിയത്. ഇവരെ കൈയും കാലും കെട്ടി വായിൽ തുണി തിരുകിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. രാവിലെ പാലുമായി സമീപ വീട്ടിലെ സ്ത്രീ എത്തിയപ്പോഴാണ് യുവതിയെ അടുക്കളയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.കൊല്ലപ്പെട്ട ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. ഇവരുടെ മകന്‍ ആര്‍മിയിലും മകള്‍ വിദേശത്തുമാണ്.