വീട്ടിനുള്ളില്‍ അധ്യാപികയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഹെല്‍ത്ത് ഇന്‍സ്‌പക്‌ടറായ ഭര്‍ത്താവ് ഒളിവില്‍. ശാസ്‌താംകോട്ട മനക്കര രാജഗിരി അനിതാ ഭവനത്തില്‍ അനിതാ സ്‌റ്റീഫനെ(39)യാണ് വീട്ടിനുള്ളില്‍ തലയ്‌ക്കടിയേറ്റു രക്‌തം വാര്‍ന്നൊലിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ആഷ്‌ലിയെ പോലീസ് തെരയുന്നു.
പത്തനംതിട്ട ചന്ദനപ്പള്ളി എല്‍.പി. സ്‌കൂള്‍ അധ്യാപികയാണ് അനിത. ഇന്നലെ വൈകിട്ട് നാലിനോടെ അനിതയുടെ പിതാവ് സ്‌റ്റീഫനാണ് മൃതദേഹം കണ്ടത്. മുറിക്കുള്ളിലെ ഇടനാഴിയിലാണ് മൃതദേഹം കിടന്നത്. സമീപത്തുനിന്നു രക്‌തം പുരണ്ട ചിരവയും പോലീസ് കണ്ടെടുത്തു. ആഷ്‌ലിയുടെ മൊബൈല്‍ ഫോണ്‍ ഓഫാണന്നു പോലീസ് പറഞ്ഞു. മക്കള്‍: ആല്‍വിന്‍, ആരോമല്‍. ശാസ്‌താംകോട്ട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Leave a Reply