സോണി കല്ലറയ്ക്കല്‍
12 വയസുകാരി എഴുതിയ പാട്ടിന് സംഗീത സംവിധാനം നിര്‍വ്വഹിച്ച് പ്രവാസി മലയാളി ശ്രദ്ധേയനാകുകയാണ്. 12 വയസുള്ള ജീന ജോണ്‍സണ്‍ എന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി എഴുതിയ ‘നിന്നെ മാത്രമായി കാണുമ്പോള്‍’ എന്നു തുടങ്ങുന്ന ക്രിസ്തീയ ഗാനമാണ് പ്രവാസി മലയാളിയായ എബി വെട്ടിയാര്‍ ഏറ്റെടുത്ത് സംഗീത സംവിധാനം നിര്‍വ്വഹിച്ച് ആല്‍ബമാക്കുന്നത്. ജീന എഴുതിയ ഗാനം അവിചാരിതമായി എബിയുടെ കൈയ്യില്‍ എത്തുകയായിരുന്നു. തന്റെ ഇഷ്ട മേഖലയായ സംഗീത ലോകത്ത് ഇത്രയൊക്കെ ആകാന്‍ സാധിച്ചത് തന്റെ കഷ്ടപ്പാടും ദൈവ കൃപയുമാണെന്ന് തിരിച്ചറിയുന്ന എബിയ്ക്ക് ആ കൊച്ചു കലാകാരിയെ അവഗണിക്കാന്‍ സാധിച്ചില്ല.
മുന്‍പ് യാതൊരു പരിചയവുമില്ലാതിരുന്നിട്ടും വളരാനുള്ള ആഗ്രഹത്തോടെ പാട്ടുമായി തന്നെ സമീപിച്ച ജീനയെ കൈവിടാന്‍ എബിക്ക് മനസില്ലായിരുന്നു. തന്റെ കുട്ടിയെപ്പോലെ ജീനയെയും ഏറ്റെടുക്കുകയായിരുന്നു. ഈ മേഖലയില്‍ വളര്‍ന്നുവരാന്‍ താന്‍ അനുഭവിച്ചിട്ടുള്ള യാതനകള്‍ എന്നും ഓര്‍മ്മയില്‍ സുക്ഷിക്കുന്ന എബി വെട്ടിയാര്‍ ഈ ബാലികയ്ക്ക് ഒരു മാര്‍ഗ്ഗ ദീപമാകാന്‍ മുന്നിട്ട് ഇറങ്ങുകയായിരുന്നു. പലരും സ്വയം വളരാന്‍ ആഗ്രഹിക്കുന്ന കാലത്താണ് എബിയെന്ന അനുഗ്രഹീത കലാകാരന്‍ ഈ കൊച്ചുകലാകാരിയെയും പ്രോത്സാഹിപ്പിക്കാന്‍ തുനിഞ്ഞത്. ദൈവം തരുന്ന അനുഗ്രഹങ്ങളും താലന്തുകളും കൂട്ടിവെയ്ക്കാനുള്ളതല്ല. മറിച്ച്, മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനാണെന്ന് എബി എന്നും വിശ്വസിക്കുന്നു. അത് ഈ കൊച്ച് വിദ്യാര്‍ത്ഥിനി ആയതില്‍ എബിക്ക് ഏറെ സന്തോഷം.
കുവൈറ്റ് പ്രവാസി മലയാളിയായ എബി വെട്ടിയാര്‍ നിരവധി ഗാനങ്ങള്‍ എഴുതി സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. അതില്‍ പലതും പ്രശസ്തമായ മാരാമണ്‍ കണ്‍വന്‍ഷനുകളിലൊക്കെ ആലപിച്ചു വരുന്നു. കനിവിന്‍ നാഥന്‍, പുല്‍ക്കൂട്ടിലെ രാജകുമാരന്‍, ദൈവമേ കൈതൊഴാം, കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ കനിവോടോടി വരും, ഒരിക്കലും തീരാത്ത സ്‌നേഹം തുടങ്ങിയ നിരവധി ക്രിസ്ത്യന്‍ ഹിറ്റ് ആല്‍ബങ്ങളുടെ വരികള്‍ക്ക് രചനയും സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് എബി വെട്ടിയാര്‍ തന്നെ. ജീന ജോണ്‍സണ്‍ എഴുതിയ ഗാനം ‘കൂട്ടാണെനിക്കെന്നുമീശോ’ എന്ന പേരില്‍ അല്‍ബമായാണ് പുറത്തിറങ്ങുന്നത്. ‘നിന്നെ മാത്രമായ് കാണുമ്പോള്‍…എന്നുള്ളില്‍ നിറയുന്നും സംഗീതം എന്ന ജീനയുടെ അനുഗ്രഹിത വരികള്‍ ആലപിച്ചിരിക്കുന്നത് സംഗീത ലോകത്ത് മാധൂര്യം മേറും സ്വരത്തിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ കുഞ്ഞുവാനമ്പാടി ഇസ്സകുട്ടിയാണ്. keys – വി.ജെ.പ്രതീഷ്, Mix Mastering ജിന്റോ ഗീതം. ഇരിങ്ങാലക്കുട നടവരമ്പാ ചെങ്ങിനിയാടന്‍ വീട്ടില്‍ ജോണ്‍സണ്‍ന്റെയും ജോളി ജോണ്‍സിന്റെയും പുത്രിയാണ് കുമാരി ജീന ജോണ്‍സണ്‍.
Leave a Reply