ബേസില്‍ ജോസഫ്

മട്ടണ്‍ ലിവര്‍ പെപ്പര്‍ റോസ്റ്റ്

1) മട്ടണ്‍ ലിവര്‍ 500 ഗ്രാം
മഞ്ഞള്‍ പൊടി 1 ടീ സ്പൂണ്‍
ഉപ്പ് പാകത്തിന്

2) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീ സ്പൂണ്‍
ചുവന്നുള്ളി 200 ഗ്രാം
പച്ചമുളക് 2 എണ്ണം ,അറ്റം പിളര്‍ന്നത്
തക്കാളി 1 എണ്ണം ചെറുതായി അരിഞ്ഞത്
കുരുമുളകു പൊടി 2 ടീ സ്പൂണ്‍
മല്ലി പൊടി 1 ടീ സ്പൂണ്‍
പെരുംജീരക പൊടി 1 ടീ സ്പൂണ്‍

3)ഓയില്‍ 4 സ്പൂണ്‍
പെരുംജീരകം 1 ചെറിയസ്പൂണ്‍

4)കറിവേപ്പില 2 തണ്ട്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ നന്നായി ലിവറില്‍ യോജിപ്പിച്ച് കുക്ക്‌ ചെയ്യുക .
രണ്ടാമത്തെ ചേരുവ നല്ല മയത്തില്‍അരച്ച് വയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി പെരുംജീരകം, കറിവേപ്പില എന്നിവ മൂപ്പിച്ച ശേഷം അരപ്പ്‌ ചേര്‍ത്ത് വഴറ്റി പച്ചമണം മാറുമ്പോ ള്‍കരള്‍ വേവിച്ചത്‌ ചേര്‍ത്ത്‌ നന്നായി ഇളക്കുക. ഇളക്കുമ്പോള്‍ കരള്‍ ഉടയാതിരിക്കാന്‍ ശ്രദ്ധിക്കുക. മസാല നന്നായി തിളച്ചു പാനിന്റെ വശങ്ങളില്‍ നിന്ന് വിട്ടു വന്നു കരളില്‍ പൊതിഞ്ഞിരിക്കുന്ന പരുവത്തില്‍ ചൂടോടെ വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.