സംവിധായകനും നടനുമായ നാദിര്‍ഷ ആശുപത്രിയില്‍. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് നാദിര്‍ഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ഇപ്പോൾ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.
അതേസമയം നടിയെ ആക്രമിച്ച സംഭവത്തിൽ സംവിധായകൻ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ നീക്കമുള്ളതായി വിവരമുണ്ട്. നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ നാദിർഷ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്. ഈ സാഹചര്യത്തിൽ നാദിർഷ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. നിലവിൽ നെഞ്ചുവേദനയ്ക്ക് ചികിൽസയിലാണ് നാദിർഷ. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് നാദിര്‍ഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Leave a Reply