നടന്‍ ദിലീപിന്റെ സുഹൃത്തും നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ സംശയ നിഴലുമുള്ള സംവിധായകന്‍ നാദിര്‍ഷ അജ്ഞാത കേന്ദ്രത്തിലെന്ന് സൂചന. നെഞ്ചുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന നാദിര്‍ഷയെ പോലീസ് ഇടപെട്ട് ഞായറാഴ്ച്ച ഡിസ്ചാര്‍ജ് ചെയ്യിക്കുകയായിരുന്നു. പാതിരാത്രി 12.30നാണ് നാദിര്‍ഷയെ ഡിസ്ചാര്‍ജ് ചെയ്തത്. അതേസമയം നാദിര്‍ഷയെ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. അതേ സമയം, നാദിര്‍ഷ പോലീസ് കസ്റ്റഡിയിലാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. രാത്രി മരുന്ന് കഴിച്ച് കിടക്കാന്‍ തുടങ്ങുകയായിരുന്ന നാദിര്‍ഷയോട് നിങ്ങളെ ഇപ്പോള്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. അറസ്റ്റ് ഭീഷണിയുണ്ടെന്നും കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി പ്രോസിക്യൂഷന്റെ നിലപാട് തേടിയിരുന്നു. ബുധനാഴ്ചയാണ് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ കേസില്‍ അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം കോടതി തള്ളിയിരുന്നു. ഇതോടെയാണ് നാദിർഷ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതിനിടെ സുനിയെ ഫോണ്‍വിളിക്കാന്‍ സഹായിച്ച എ ആര്‍ ക്യാംപിലെ പൊലീസുകാരന്‍ അനീഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പള്‍സര്‍ സുനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ സംവിധായകന്‍ നാദിര്‍ഷയടക്കമുള്ളവരെ ഫോണില്‍ ബന്ധപ്പെടാന്‍ അനീഷ് അവസരം ഒരുക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനീഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അനീഷിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ദിലീപിന് സന്ദേശമയക്കാന്‍ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് അനീഷിനെതിരെ വകുപ്പ് തല നടപടി എടുത്തിരിക്കുകയാണ്.സുനിക്ക് ഒത്താശ ചെയ്ത പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. ആശുപത്രിവാസവും നെഞ്ച് വേദനയുമൊന്നും സംവിധായകന്‍ നാദിര്‍ഷയെ രക്ഷിക്കാന്‍ പോകുന്നില്ല. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നാദിര്‍ഷയെ കുരുക്കാന്‍ തന്നെയാണ് പോലീസ് നീക്കം. നാദിര്‍ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ 13നാണ് പരിഗണിക്കുക. അതിന് ശേഷം മാത്രം മതി നാദിര്‍ഷയെ ചോദ്യം ചെയ്യല്‍ എ്ന്ന അഭിപ്രായവും അന്വേഷണ സംഘത്തിലെ ഒരു വിഭാഗത്തിന് ഉണ്ട് എന്നാണ് അറിയുന്നത്. നാദിര്‍ഷയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു അറസ്റ്റിന്റെ കാര്യത്തില്‍ പോലീസിന് തീരുമാനമെടുക്കാം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. അത്‌കൊണ്ട് തന്നെ ജാമ്യത്തിന്റെ ആവശ്യമില്ല എന്ന നിലപാടാണ് ഹൈക്കോടതി നാദിർഷയുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ പോലീസ് സ്വീകരിക്കുക എന്നാണ് സൂചന. മാത്രമല്ല അന്വേഷണത്തിന്റെ ഒരു ഘട്ടം മാത്രമേ ദിലീപിന്റെ അറസ്റ്റോടെ പൂര്‍ത്തിയായിട്ടുള്ളൂ. കേസന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതിനാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചേക്കും. അതേസമയം ജാമ്യം ലഭിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാണ് എന്നതാണ് നാദിര്‍ഷയുടെ നിലപാട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ