ദിലീപിനെ കാണാന്‍ സുഹൃത്ത് നാദിര്‍ഷ ജയിലിലെത്തി. പത്ത് മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇരുവരും പൊട്ടിക്കരഞ്ഞു. ആദ്യമായാണ് ദിലീപിനെ കാണാന്‍ നാദിര്‍ഷ ജയിലിലെത്തുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്‍റെ അറസ്റ്റ് വേഗത്തിലായതിന് കാരണം നാദിർഷ കൂടി കൈവിട്ടതോടെയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുയ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് രണ്ടു ദിവസം മുൻപ് പോലീസ് നാർദിർഷയെ രണ്ടാമതും ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് അറിവുള്ള കാര്യങ്ങൾ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം എന്നായിരുന്നു പോലീസ് വാഗ്ദാനം. എന്നാൽ ഗൂഢാലോചനയെക്കുറിച്ച് അറിവില്ലായിരുന്ന നാദിർഷ പോലീസിന്‍റെ ആവശ്യം ചെവിക്കൊണ്ടില്ല.
നാദിർഷയോ മാനേജർ അപ്പുണ്ണിയോ അറിയാതെയായിരുന്നു നടിക്കെതിരേയുള്ള ദിലീപിന്‍റെ ഗൂഢാലോചന. ഇക്കാര്യം നാദിർഷയ്ക്ക് ബോധ്യമായതോടെയാണ് അദ്ദേഹം അവസാന നിമിഷം സുഹൃത്തിനെ കൈവിട്ടത്. നാദിർഷയെ ജയിലിൽ നിന്ന് ആരോ വിളിച്ച് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു ആദ്യ പരാതി. പിന്നീട് അപ്പുണ്ണിയെയും വിളിച്ചുവെന്ന് ദിലീപ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ വിശ്വാസ്യതയ്ക്ക് വേണ്ടി ദിലീപ് തന്‍റെ മാനേജരെയും സുഹൃത്തിനെയും പോലീസ് നടപടികളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.
ദിലീപിനെയും നാദിർഷയെയും 13 മണിക്കൂർ ചോദ്യം ചെയ്തപ്പോൾ നാദിർഷയുടെ മൊഴികൾ ദിലീപിൽ നിന്നും വ്യത്യസ്തമായതാണ് പോലീസിനു ഗുഢാലോചന കേസിൽ തുമ്പായതും.
നാദിർഷ, അപ്പുണ്ണി, ദിലീപിന്‍റെ സഹോദരൻ അനൂപ് എന്നിവർക്കു ഗുഢാലോചനയിൽ നേരിട്ടു പങ്കില്ലെന്നു പോലീസ് വിശ്വസിക്കുന്നുണ്ട്. റിമാൻഡ് റിപ്പോർട്ടിൽ പോലീസ് നൽകിയ 19 തെളിവുകളിൽ ഇവരുടെ ആരുടെയും പേരുകൾ പരാമർശിക്കുന്നില്ല.
Leave a Reply