തെന്നിന്ത്യൻ താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വേർപിരിയുന്നെന്ന വാർത്ത സ്ഥിരീകരിച്ചതോടെ സിനിമാലോകവും ആരാധകരും വലിയ നിരാശയിലായിരുന്നു.സാമന്ത തന്റെ വിവാഹമോചന വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ ഇക്കാര്യത്തോട് പ്രതികരിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരവും നാഗചൈതന്യയുടെ അച്ഛനുമായ നാഗാർജുന അക്കിനേനി.

‘നിറഞ്ഞ ഹൃദയ ഭാരത്തോടെ ഞാൻ ഇത് പറയട്ടെ…സാമന്തയ്ക്കും നാഗചൈതന്യയ്ക്കും സംഭവിച്ചത് ദൗർഭാഗ്യകരമായ കാര്യമാണ്. ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ സംഭവിച്ചത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. സാമും ചായിയും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്. ഞങ്ങളുടെ കുടുംബത്തോടൊപ്പം സാം ചിലവഴിച്ച നിമിഷങ്ങൾ ഞങ്ങൾക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും. കൂടാതെ അവൾ എന്നും ഞങ്ങൾ പ്രിയപ്പെട്ടവൾ ആയിരിക്കും. ദൈവം ഇരുവർക്കും മുന്നോട്ട് പോകാനുള്ള ശക്തി നൽകി അനുഗ്രഹിക്കട്ടെ’-നാഗാർജുന ട്വീറ്റ് ചെയ്തു.

ഏറെ നാളായി പ്രചരിച്ചുകൊണ്ടിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് നാഗചൈതന്യയും സാമന്തയും കഴിഞ്ഞ ദിവസം വിവാഹമോചന വാർത്തയോട് ഔദ്യോഗികമായി പ്രതികരിച്ചത്. നീണ്ട നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്.

സോഷ്യൽ മീഡിയയിൽ നിന്ന് നാഗചൈതന്യയുടെ കുടുംബ പേരായ അക്കിനേനി സാമന്ത നീക്കം ചെയ്തതോടെയാണ് വിവാഹമോചനം സംബന്ധിച്ച ഗോസിപ്പുകൾ ശക്തമായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാലാം വിവാഹ വാർഷികത്തിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെയാണ് വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് താര ദമ്പതികളായിരുന്ന സാമന്തയും നാഗചൈതന്യയും പ്രഖ്യാപിച്ചത്. പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലിൽ 200 കോടി രൂപയാണ് നാഗചൈതന്യയുടെ കുടുംബം സാമന്തയ്ക്ക് ജീവനാംശമായി നൽകാൻ ഒരുങ്ങിയത്. എന്നാൽ ഒരു രൂപ പോലും ഈ ഇനത്തിൽ തനിക്ക് ആവശ്യമില്ലെന്ന് സാമന്ത വ്യക്തമാക്കിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സ്വന്തം പ്രയത്നവും അധ്വാനവും കൊണ്ടാണ് തെലുങ്കിലെ മുൻനിര നായികയായി താൻ വളർന്നതെന്നും അതുകൊണ്ട് തന്നെ ഈ പണത്തിന്റെ ആവശ്യമില്ലെന്നുമാണ് താരത്തിന്റെ നിലപാടെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു. ജോലിയിൽ മാത്രമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വ്യക്തിപരമായ കാര്യങ്ങൾ പൊതുവിടത്തിലേക്ക് വലിച്ചിടാൻ താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി.

ഇരുവരും വേർപിരിയുന്നുവെന്ന വാർത്ത ആരാധകരെയും സങ്കടത്തിലാക്കി. അഭ്യൂഹങ്ങൾ നേരത്തേ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും അതിനോട് പ്രതികരിച്ചിരുന്നില്ല. സാമന്ത സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് അക്കിനേനിയെന്ന പേര് നീക്കം ചെയ്തതോടെ അഭ്യൂഹങ്ങൾ കൂടുതൽ കനത്തു. വേർപിരിയൽ ദൗർഭാഗ്യകരമെന്നായിരുന്നു നാഗചൈതന്യയുടെ പിതാവും സൂപ്പർതാരവുമായ നാഗാർജുന പ്രതികരിച്ചത്.