ബൂട്ടും സ്‌കാര്‍ഫും തൊപ്പിയുമൊക്കെ ധരിച്ച് മരിയ ലുസിയോട്ടി എന്ന മോഡല്‍ മാളിലൂടെ കയറി ഇറങ്ങി നടന്നു. കണ്ടാല്‍ ഫ്രീക്ക് ലുക്ക്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് പലർക്കും ഒരു അസാധാരാണത്വം തോന്നിയത്. പിന്നെ ചിലർക്ക് മനസിലായി. മരിയ വസ്ത്രം ധരിച്ചിട്ടില്ല!

ബോഡി പെയിന്റിങ് എന്ന വിദ്യയിലൂടെയാണ് മരിയ ഏവരെയും അദ്ഭുതപ്പെടുത്തിയത്. ഒറ്റനോട്ടത്തില്‍ വസ്ത്രം ധരിച്ചിട്ടില്ലെന്ന തോന്നലുണ്ടാക്കാത്ത വിധം മനോഹരമായിട്ടാണ് മരിയ തന്റെ ശരീരത്തില്‍ പെയിന്റ് പൂശിയത്. ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൂപ്പര്‍ കൂള്‍ ലുക്കിലുള്ള ജീന്‍സ് കണ്ടാല്‍ പെയിന്‍റാണെന്ന് ആരും പറയുകയുമില്ല. മാളിലൂടെ കുറേ നേരം കറങ്ങി നടന്നെങ്കിലും മരിയയെ ആരും തിരിച്ചറിഞ്ഞില്ല. സംശയം തോന്നിയ ചിലര്‍ പെണ്‍കുട്ടിയെ തുറിച്ചു നോക്കുകയും ചെയ്തു. മാളിലെ വസ്ത്രശാലയിലുള്ളവര്‍ക്ക് തന്‍റെ ബോഡി പെയിന്‍റ് തിരിച്ചറിയാന്‍ കഴിയുമോ എന്നു പരിശോധിക്കുകയായിരുന്നു മരിയയുടെ ലക്ഷ്യം. എന്നാല്‍ മനോഹരമായ ഈ കരവിരുതിന് പിന്നില്‍ ജെന്‍ എന്ന ബോഡി പെയിന്ററാണ്.