സുഹൃത്തുക്കൾ ചതിച്ചു നടിയുടെ അശ്ലീല വീഡിയോ നവമാധ്യമങ്ങളിൽ. താന്‍ അറിയാതെ തന്റെ വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘമാണെന്ന് നടി തന്നെ നേരിട്ട് വിശദീകാരണവുമായെത്തി. നടി തന്റെ ഫെയ്‌സ് ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നു. തന്റെ സുഹൃത്തുക്കളായ യുവതിയും യുവാവും ചേര്‍ന്ന് താന്‍ ഡ്രസ്സ് മാറുന്നതും മറ്റുമായ വീഡിയോ തന്റെ മൊബൈലില്‍ തന്നെ ചിത്രീകരിച്ച് അവരുടെ മൊബൈലിലേക്ക് സെന്റ് ചെയ്ത് എടുക്കുകയായിരുന്നു. ഇത് ഞാനറിഞ്ഞ് എന്റെയും അവരുടെയും മൊബൈലുകളില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തു കളഞ്ഞിരുന്നു.കൂട്ടുകാരുടെ ചതിയില്‍ മനം നൊന്ത് പഴയകാര്യങ്ങളെല്ലാം ഫെയ്‌സ് ബുക്ക്‌ലൈവിലെത്തി വിളിച്ചു പറയുകയാണ് ഇപ്പോള്‍ ഇരയാക്കപ്പെട്ട നടിയായ അജിനാ മേനോന്‍. താന്‍ അറിയാതെ എടുത്ത വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സുഹൃത്തുക്കള്‍ പെണ്‍വാണിഭ സംഘമാണെന്നും ഇവര്‍ വെളിപ്പടുത്തുന്നു. സിനിമ സീരിയല്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഒരുകാലത്ത് തന്റെ നല്ല സുഹൃത്തുക്കളായിരുന്നു. ഇതില്‍ യുവതി തൃശൂര്‍ സ്വദേശിയും യുവാവ് കോഴിക്കോട് സ്വദേശിയുമാണ്. ഇവര്‍ രണ്ടു പേരും ഒരുമിച്ച് എറണാകുളത്തു ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയുമാണ്. ഭര്‍ത്താവുമായി പിണങ്ങിയാണ് യുവതി എറണാകുളത്ത് സുഹൃത്തിനൊപ്പം താമസിക്കുന്നത്. ഇയാള്‍ കൊടും ക്രിമിനലാണെന്നും അജിന ആരോപിക്കുന്നു. പീഡനവും മോഷണവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍.കോഴിക്കോട് ഒരു റേസ്‌റ്റോറന്റില്‍ മട്ടന്‍ ബിരിയാണി കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടലില്‍ അതിക്രമം കാണിക്കുകയും ഹോട്ടല്‍ ജീവനക്കാരനെ തല്ലുകയും ചെയ്ത കേസില്‍ ഈ യുവാവും ഉള്‍പ്പെടുന്നെന്നും ഇവര്‍ പറയുന്നു. ക്രിമിനലുകളായ രണ്ടു പേരും കൊച്ചിയില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തുകയാണെന്നും നടി ആരോപിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ സിനിമ സീരിയലുകളില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വലയില്‍ വീഴ്ത്തുന്നതെന്നും വലയില്‍ വീണാല്‍ മയക്കു മരുന്ന് നല്‍കി പീഡിപ്പിക്കുമെന്നും മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുമെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇവര്‍ നടത്തിയത്. കോഴിക്കോട് ഹോട്ടല്‍ ആക്രമിച്ച കേസ് സമൂഹ മാധ്യമങ്ങളില്‍ വന്നപ്പോള്‍ താന്‍ അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്തതിന്റെ വിരോധത്തിലാണ് തന്റെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇട്ടതെന്നും അജിന പറയുന്നു.നല്ല സുഹൃത്തുക്കളായിരുന്ന സമയത്ത് തന്റെ ചില സ്വകാര്യ നിമിഷങ്ങള്‍ തമാശയ്ക്കായി യുവതി പകര്‍ത്തി. താന്‍ അറിയാതെ തന്റെ ഫോണില്‍ തന്നെയാണ് ഇവര്‍ ഇതു പകര്‍ത്തിയത്. താന്‍ ഡ്രസ്സ് മാറുന്നതും മറ്റുമാണ് ഇവര്‍ പകര്‍ത്തിയത്. അന്നതു തമാശയായി കണക്കാക്കി. തന്റെ മൊബൈലില്‍ തന്നെ ചിത്രീകരിച്ച വീഡിയോ അവരുടെ മൊബൈലിലേക്കും മാറ്റിയതായി അറിഞ്ഞപ്പോള്‍ തന്നെ അതു ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു. പിന്നീട് അവര്‍ അവരുടെ മൊബൈലില്‍ നിന്നും ഈ വീഡിയോ റിക്കവര്‍ ചെയ്ത് എടുത്തുവെന്ന് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. ഇവര്‍ ഈ ചതി ചെയ്തപ്പോള്‍ എറണാകുളം സിറ്റി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു അതിനു ശേഷമാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇവര്‍ക്ക് സര്‍വ്വ ഒത്താശയും ചെയ്തു കൊടുക്കുന്ന മറ്റൊരാള്‍ക്കൂടിയുണ്ട്. ഇവര്‍ മൂലം തനിക്കു പുറത്തിറങ്ങാന്‍ കഴിയില്ലെന്നും ഞാന്‍ ആത്മഹത്യ ചെയ്താല്‍ അതിന് പൂര്‍ണ ഉത്തരവാദി ഇവര്‍ മൂന്നു പേരുമായിരിക്കുമെന്നും അജിന വീഡിയോയില്‍ പറയുന്നു. കൊടും കുറ്റവാളികളായ ഇവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നും അതിനായി എല്ലാവരുടേയും സഹായവും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു. ഇവരുടെ വലയില്‍ ഇനി ആരും വീഴരരുത് എന്നും നടി മുന്നറിയിപ്പു നല്കുന്നു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ