ഒമര്‍ ലുലുവിന്റെ പുതിയ സിനിമ നല്ല സമയത്തിന്റെ ട്രെയിലര്‍ ലോഞ്ച് അവസാനനിമിഷം റദ്ദാക്കി കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍. ചടങ്ങിലെ മുഖ്യഅതിഥി നടി ഷക്കീല ആണെന്ന കാരണത്താലാണ് മാളില്‍ പരിപാടി നടത്താന്‍ സാധിക്കില്ലെന്ന് ഹൈലൈറ്റ് അധികൃതര്‍ അറിയിച്ചതെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

ക്രൂ മാത്രം ആണേല്‍ പ്രോഗ്രാം നടത്താമെന്ന് മാള്‍ അധികൃതര്‍ പറഞ്ഞെന്നും എന്നാല്‍ ഷക്കീല ഇല്ലാതെ പരിപാടി നടത്തുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ഒമര്‍ ലുലു അറിയിച്ചു.
”നല്ല സമയം സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ ചീഫ് ഗസ്റ്റ് ഷക്കീലയായിരുന്നു. ഇന്നലെ ഇക്കാര്യം ഹൈ ലൈറ്റ് മാള്‍ അധികൃതരെ വിളിച്ച് സംസാരിച്ചപ്പോള്‍ അവര്‍ ഓക്കെയായിരുന്നു. എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി ഇന്നത്തെ ദിവസത്തിന് വേണ്ടി എല്ലാവരും കാത്തിരിക്കുകയായിരുന്നു. രാത്രിയാണ് മാളുകാര്‍ വിളിച്ച് പറയുന്നത് ഷക്കീല വരുന്നത് കൊണ്ടുള്ള ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യാന്‍ പറ്റില്ല. പരിപാടി നടത്താന്‍ പറ്റില്ലെന്ന് അറിയിച്ചത്.” സിനിമയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇര്‍ഷാദ് ആണ് ചിത്രത്തിലെ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ചു പുതുമുഖങ്ങളാണ് നായികമാരായി എത്തുന്നത്. ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ്. സിനു സിദ്ദാര്‍ത്ഥ് ക്യാമറയും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. നവംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.