നന്തന്‍കോട് കൂട്ടക്കൊലയ്ക്കു കാരണം പിതാവിന്റെ സ്വഭാവദൂഷ്യമെന്ന് പ്രതി കേദല്‍ ജീന്‍സണ്‍ രാജയുടെ മൊഴി. മദ്യലഹരിയില്‍ സ്ത്രീകളോട് ഫോണില്‍ അശ്ലീലം പറയുന്നത് പല തവണ തടഞ്ഞു. ഇത് തടയണമെന്ന് ആവശ്യപ്പെട്ടിട്ടും അമ്മ വകവച്ചില്ലെന്നും ഇതാണ് ഇവരെ കൊല്ലാനുള്ള കാരണമെന്നുമാണ് കേദല്‍ പോലീസിനോട് പറഞ്ഞത്.
വികാരാധീനനായി കരഞ്ഞുകൊണ്ടാണ് കേദലിന്റെ മൊഴി. അച്ഛനും അമ്മയും ഇല്ലാതായാല്‍ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റയ്ക്കാവുമെന്നതാണ് ഇവരെയും കൊല്ലാന്‍ കാരണം. അച്ഛനെയും അമ്മയെയും നേരത്തെയും കൊല്ലാന്‍ ശ്രമിച്ചിരുന്നതായും കേദല്‍ വെളിപ്പെടുത്തി.
ഏപ്രില്‍ രണ്ടിനു കൊലനടത്താന്‍ ശ്രമിച്ചെങ്കിലും കൈ വിറച്ചതിനാല്‍ നടന്നില്ല. കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടാണ് ആസൂത്രണം ചെയ്തത്. ഡമ്മിയുണ്ടാക്കി പരിശീലിക്കുകയും ചെയ്തുവെന്നും കേദല്‍ പറഞ്ഞു. കേദലിനെ അള്‍പ്പ സമയത്തിനകം കൊല നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തും.
Leave a Reply