തങ്ങളുടെ ഭക്ഷണ പദാര്‍ഥങ്ങളില്‍ മക്കെയിന്‍സ് ചിപ്‌സ് ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തി സ്ട്രീറ്റ് റസ്റ്റോറന്റ് ശൃഖലയായ നാന്‍ഡോസ് . സ്ഥാപനത്തിന്റെ വെളിപ്പെടുത്തല്‍ റസ്റ്റോറന്റ് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. നാന്‍ഡോസ് റസ്‌റ്റോറന്റിലെ മുന്‍ തൊഴിലാളി പ്രദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിന് ശേഷമാണ് വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.

സ്ഥാപനത്തിന്റെ പുതിയ വെളിപ്പെടുത്തലില്‍ ഉപഭോക്താക്കളില്‍ പലരും ഞെട്ടല്‍ രേഖപ്പെടുത്തി. സോഷ്യല്‍ മീഡിയകളില്‍ പുറത്തുവന്ന കുറിപ്പുകളില്‍ പലരും ഇക്കാര്യം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഞെട്ടലുളവാക്കുന്നതാണെന്നും പ്രതികരിച്ചു. മക്കെയിന്‍സ് ഫുഡ് സര്‍വ്വീസുമായി സഹകരിച്ച് പുതിയ വിഭവം നിര്‍മ്മിക്കുകയായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് നാന്‍ഡോസ് സ്ട്രീറ്റ് റസ്റ്റോറന്റ് ശൃഖല അവകാശപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉപഭോക്താക്കള്‍ വീട്ടില്‍ പാചകം ചെയ്യുന്ന മക്കെയിന്‍സ് ചിപ്‌സില്‍ നിന്ന് ഏറെ വ്യത്യാസമുള്ളതാണ് തങ്ങളുടെ റസ്റ്റോറന്റിലെ വിഭവമെന്ന് നാന്‍ഡോസ് വ്യക്തമാക്കുന്നു. ഞങ്ങളുടെ പ്രമുഖമായി ചിപ്‌സുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് മക്കെയിന്‍സ് ഫുഡ് സര്‍വ്വീസുമായി സഹകരിച്ചാണ് പക്ഷേ വിഭവം നാന്‍ഡോസ്ന്റെ തനതു രീതിയില്‍ പാചകം ചെയ്‌തെടുത്തവയാണെന്ന് സ്ഥാപനത്തിന്റെ വക്താവ് ബിബിസിയോട് പറഞ്ഞു
.