നന്ദന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേദല്‍ ജിന്‍സന്‍ രാജ അപകടനില തരണം ചെയ്തു.അത്യാഹിത വിഭാഗത്തില്‍ നിന്ന് ഇയാളെ ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചു. കൂട്ടകൊലപാതക കേസില്‍ വിചാരണ കാത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയവെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി അപസ്മാരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ് കേദലിനെ ആശുപത്രിയില്‍ എത്തിച്ചത്. മറ്റുള്ളവരെ ഉപദ്രവിക്കുന്ന സ്വഭാവമുണ്ടായിരുന്നതിനാല്‍ കേദലിനെ ജയിലില്‍ ഒറ്റയ്ക്കാണ് പാര്‍പ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ പുലര്‍ച്ചെ നാല് മണിയോടെ മാത്രമാണ് ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു അപ്പോള്‍.  മരുന്നുകളോട് പ്രതികരിക്കാതെ അതീവ ഗുരുതരാവസ്ഥയിലായ കേദലിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഒരാഴ്ചയോളം നിലനിര്‍ത്തിയത്. മരുന്നുകളോട് ശരീരം പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി മെഡിക്കല്‍ കോളേജിലെ പ്രത്യേക സെല്ലില്‍പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.