ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നരേന്‍ ശ്രദ്ധ നേടിയത്. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കൂത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. സഹനടനായി അരങ്ങേറിയ സുനില്‍ പിന്നീട് നായകനായി മാറുകയായിരുന്നു. അച്ചുവിന്റെ അമ്മ, റോബിന്‍ഹുഡ്, മിന്നാമിന്നിക്കൂട്ടം, അയാളും ഞാനും തമ്മില്‍ , ക്ലാസ്‌മേറ്റ്‌സ്, ഒടിയന്‍, കൈദി തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു.

തമിഴകത്ത് തുടക്കം കുറിച്ചതോടെയായിരുന്നു സുനില്‍ എന്ന പേര് മാറ്റിയത്. ചെന്നൈ അഡയാറിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഛായാഗ്രാഹണം പൂര്‍ത്തിയാക്കിയ നരേന്‍ രാജീവ് മേനൊനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അഭിനയമോഹം ആ സമയത്തും മനസ്സിലുണ്ടായിരുന്നു. നിഴല്‍ക്കൂത്തിലെ തുടങ്ങിയ സിനിമാജീവിതം കൈദിയിലെത്തി നില്‍ക്കുകയാണ്. ഭാര്യയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മഞ്ജുവിന് നരേന്റെ ആശംസ

ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ തനിക്കൊപ്പം നില്‍ക്കുന്നതിന് മഞ്ജുവിനോട് നന്ദി പറഞ്ഞായിരുന്നു നരേന്‍ എത്തിയത്. അത്ര മനോഹരമല്ലാത്ത അനുഭവത്തിലൂടെ വരെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. മികച്ച സമയം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയോടെ പരസ്പരം സ്‌നേഹിച്ച് നമുക്ക് മുന്നേറാം. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ് എന്ന് പറഞ്ഞായിരുന്നു നരേന്‍ എത്തിയത്. ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത, സരിത ജയസൂര്യ, മുന്ന തുടങ്ങിയവരെല്ലാം മഞ്ജുവിന് പിറന്നാളാശംസ അറിയിച്ചിരുന്നു. ഇവരോടെല്ലാം മഞ്ജു തന്നെയായിരുന്നു നന്ദി പറഞ്ഞത്.

അഭിമുഖത്തിലൂടെ പരിചയപ്പെട്ടവര്‍

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2007ലായിരുന്നു നരേനും മഞ്ജു ഹരിദാസും വിവാഹിതരായത്. ടെലിവിഷന്‍ അവതാരകയായ മഞ്ജുവും നരേനും ആദ്യമായി കണ്ടുമുട്ടിയത് 2005ലായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ ജൂനിയറും മഞ്ജു അവതരിപ്പിച്ചിരുന്നു. ചാനലില്‍ ഓണ്‍ലൈന്‍ പ്രൊഡ്യൂസറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു നരേനെ കണ്ടുമുട്ടിയത്്. അഭിമുഖത്തിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച. അച്ചുവിന്റെ അമ്മ സിനിമയ്ക്ക് ശേഷമായിരുന്നു ആ കൂടിക്കാഴ്ച. അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും.

പഠനത്തിന് ശേഷം

സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയാണെന്നറിഞ്ഞപ്പോള്‍ത്തന്നെ ഇരുവരും ഇതേക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു. വിവാഹത്തിന് ഇരുകുടുംബങ്ങളും സമ്മതിച്ചിരുന്നു. മഞ്ജുവിന്‍രെ പഠനം കഴിഞ്ഞതിന് ശേഷം മതി വിവാഹമെന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ഇവരുടെ വിവാഹം നടത്തിയത്.

മകളുടെ വരവ്

വിവാഹശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇരുവരും എത്തിയിരുന്നു. മകളായ തന്മയയുടെ വിശേഷങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു. ലോക് ഡൗണ്‍ സമയമായതിനാല്‍ മകള്‍ക്കൊപ്പമിരുന്ന് ചെസ് കളിക്കുന്നതിന്റെ വിശേഷമായിരുന്നു നരേന്‍ പങ്കുവെച്ചത്. സിനിമയില്ലാതെ വീട്ടില്‍ ഇരിക്കുമ്പോഴും നിനക്ക് ചെക്ക് കിട്ടുന്നുണ്ടല്ലോയെന്നായിരുന്നു ജയസൂര്യ പറഞ്ഞത്.