അന്യഗ്രഹജീവികളെ ആകര്‍ഷിക്കുന്നതിന് മനുഷ്യരുടെ നഗ്‌ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്കയക്കാനുള്ള പദ്ധതിയുമായി നാസയുടെ ശാസ്ത്രജ്ഞര്‍. അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനും ഭൂമിയിലേക്കുള്ള മാര്‍ഗം എളുപ്പമാക്കുന്നതിനുമാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഇത്തരം പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത്.

നഗ്‌നരായ ഏതെങ്കിലും സ്ത്രീയുടേയും പുരുഷന്റേയും ഫോട്ടോകളല്ല ബഹിരാകാശത്തേക്ക് അയക്കുന്നത്. ഡിജിറ്റലായി വരച്ചെടുത്ത ചിത്രമാണ്. ഡിഎന്‍എയുടെ മാതൃകയും അതോടൊപ്പം വരച്ചിട്ടുണ്ടാവും. ഈ ചിത്രം നാസ പുറത്തുവിട്ടിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബൈനറി കോഡ് സന്ദേശങ്ങളായാണ് ഇവ ബഹിരാകാശത്തേക്ക് അയക്കുക. ഭൂമിയുമായി ആശയവിനിമയം നടത്താനുള്ള ലളിത മാര്‍ഗങ്ങള്‍, ഡിഎന്‍എ വിവരങ്ങള്‍, മനുഷ്യനെ കുറിച്ചും ഭൂമിയെ കുറിച്ചുമുള്ള വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സന്ദേശങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തേക്ക് അയക്കുന്നുണ്ട്.

മനുഷ്യരുടെ ചിത്രങ്ങള്‍ ഏതെങ്കിലും അന്യഗ്രഹ ജീവികള്‍ക്ക് ലഭിച്ചാല്‍ അവര്‍ ഭൂമിയിലേക്ക് വരാനുള്ള സാധ്യത കൂടുമെന്നാണ് നാസയുടെ പ്രതീക്ഷ. നാസയുടെ ബീക്കണ്‍ ഇന്‍ ദ ഗാലക്സി (BITG) പദ്ധതിയുടെ ഭാഗമായാണ് ഈ ശ്രമം.