മോ​​​സ്കോ: റ​​​ഷ്യ​​​യി​​​ലെ എ​​സ്7 എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് സ​​​ഹ ഉ​​​ട​​​മ​​യും റ​​ഷ്യ​​യി​​ലെ അ​​തി​​സ​​ന്പ​​ന്ന​​യു​​മാ​​യ ന​​​താ​​​ലി​​​യ വ​​ലേ​​റി​​യെ‌​​വ്ന ഫി​​​ലേ​​വ(55) വി​​മാ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു.   ജ​​​ർ​​​മ​​​നി​​​യി​​​ലെ ഫ്രാ​​ങ്ക്ഫ​​ർ​​ട്ടി​​ൽ ഈ​​​ഗി​​​ൾ​​​ബാ​​​ഷ് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു സ​​മീ​​പ​​ത്തെ പാ​​ട​​ത്ത് ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ ത​​ക​​ർ​​ന്നുവീ​​ണ വി​​മാ​​നം തീ​​ഗോ​​ള​​മാ​​യി മാ​​റി. ന​​താ​​ലി​​യ​​യു​​ടെ പി​​താ​​വും അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു.

പി​​താ​​വി​​ന്‍റെ വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യാ​​ണ് ഫ്രാ​​​ൻ​​സി​​​ലെ കാ​​ൻ​​സി​​ൽ​​നി​​ന്ന് എ​​പി​​ക്-​​എ​​ൽ​​ടി എ​​ന്ന സ്വ​​കാ​​ര്യ വി​​മാ​​ന​​ത്തി​​ൽ ഇ​​വ​​ർ ജ​​ർ​​മ​​നി​​യി​​ലേ​​ക്കു തി​​രി​​ച്ച​​ത്. പൈ​​ല​​റ്റ് ഉ​​ൾ​​പ്പെ​​ടെ ആ​​റു സീ​​റ്റു​​ള്ള വി​​മാ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന മൂ​​ന്നു​​പേ​​രും റ​​ഷ്യ​​ൻ പൗ​​ര​​ന്മാ​​രാ​​ണ്. അ​​​പ​​​ക​​​ടകാ​​​ര​​​ണം വ്യ​​​ക്ത​​​മ​​ല്ലെ​​ന്നു ക​​ന്പ​​നി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. റ​​ഷ്യ​​ൻ സേ​​ഫ്റ്റി അ​​ഥോ​​റി​​റ്റി ഇ​​തേ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു​​വെ​​ന്നു ജ​​ർ​​മ​​ൻ ഫെ​​ഡ​​റ​​ൽ ബ്യൂ​​റോ ഓ​​ഫ് എ​​യ​​ർ​​ക്രാ​​ഫ്റ്റ് ആ​​ക്സി​​ഡ​​ന്‍റ് ഇ​​ൻ​​വെ​​സ്റ്റി​​ഗേ​​ഷ​​ന്‍റെ(​​ബി​​എ​​ഫ്‌​​യു) പ്ര​​തി​​നി​​ധി പ​​റ​​ഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റ​​ഡാ​​ർ പ​​രി​​ധി​​യി​​ൽ​​നി​​ന്നു വി​​മാ​​നം അ​​ക​​ന്നു​​പോ​​യ​​തി​​നെ​​ക്കു​​റി​​ച്ച് പൈ​​ല​​റ്റ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നി​​ല്ലെ​​ന്നു ജ​​ർ​​മ​​നി എ​​യ​​ർ ട്രാ​​ഫി​​ക് ക​​ൺ​​ട്രോ​​ൾ എ​​ജ​​ൻ​​സി ഡി​​എ​​ഫ്എ​​സ് പ​​ത്ര​​ക്കു​​റി​​പ്പി​​റ​​ക്കി. സാ​​ങ്കേ​​തി​​ക ത​​ക​​രാ​​ർ​​മൂ​​ലം പൈ​​ല​​റ്റി​​ന് വി​​മാ​​നത്തിന്‍റെ നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ട്ടി​​രി​​ക്കാ​​മെ​​ന്നും പ​​ത്ര​​ക്കു​​റി​​പ്പി​​ൽ പ​​റ​​യു​​ന്നു.  ഫോ​​​ർ​​​ബ്സ് മാ​​​സി​​​ക​​​യു​​​ടെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 4166 കോ​​​ടി രൂ​​​പ​​​യു​​​ടെ ആ​​​സ്തി​​​ക്ക് ഉ​​​ട​​​മ​​​യാ​​​യി​​​രു​​​ന്നു ന​​താ​​ലി​​യ. റ​​ഷ്യ​​യി​​ലെ ര​​ണ്ടാ​​മ​​ത്തെ വി​​മാ​​ന​​ക്ക​​ന്പ​​നി​​യാ​​യ എ​​സ്7 എ​​യ​​ർ​​ലൈ​​ൻ​​സി​​ന്‍റെ(​​സൈ​​ബീ​​രി​​യ​​ൻ എ​​യ​​ർ​​ലൈ​​ൻ​​സ്) പ്ര​​ധാ​​ന ഓ​​ഹ​​രി​​യു​​ട​​മ​​കൂ​​ടി​​യാ​​യി​​രു​​ന്നു ന​​താ​​ലി​​യ.