ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ഇംഗ്ലണ്ടിലെ കുഞ്ഞുകുട്ടികൾ മുതൽ 19 വയസുവരെ ഉള്ളവരുടെ വിദ്യാഭ്യാസത്തെ കുറിച്ച് പ്രൊഫ. ബെക്കി ഫ്രാൻസിസ് നയിച്ച പാഠ്യപദ്ധതി-മൂല്യനിർണ്ണയ പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നു. ഒരു വർഷം നീണ്ട പഠനത്തിനൊടുവിൽ തയ്യാറാക്കിയ 197 പേജുള്ള ഈ റിപ്പോർട്ട്, നിലവിലെ പാഠ്യപദ്ധതിയിലെ അമിത പരീക്ഷാഭാരവും വിഷയങ്ങളുടെ വ്യാപ്തിയും കുറച്ച് പഠനത്തെ കൂടുതൽ ഉൾക്കൊള്ളുന്നതും പ്രായോഗികവുമായ രീതിയിലേക്ക് മാറ്റണമെന്ന് ശുപാർശ ചെയ്യുന്നു. 7,000-ത്തിലധികം പൊതുപ്രതികരണങ്ങളും വിദഗ്ധരുടെ നിർദേശങ്ങളും പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ 10 പ്രധാന ശുപാർശകൾ ഇങ്ങനെയാണ് — ജി സി എസ് ഇ പരീക്ഷകളുടെ ദൈർഘ്യം 10 ശതമാനം കുറയ്ക്കുക, വിഷയങ്ങളുടെ ഉള്ളടക്കം ചുരുക്കുക, ഇംഗ്ലീഷ് ബാക്കലോറിയേറ്റ് സ്യൂട്ട് റദ്ദാക്കുക, പാഠ്യപദ്ധതിയിൽ സാമൂഹിക വൈവിധ്യം വർധിപ്പിക്കുക, മതപാഠം ദേശീയ പാഠ്യപദ്ധതിയുടെ ഭാഗമാക്കുക, ഇയർ 8-ൽ ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളിൽ കുട്ടികളുടെ അഭിരുചി വിലയിരുത്തുക , പൗരത്വപാഠം പ്രാഥമികതലത്തിൽ നിർബന്ധമാക്കുക, പ്രാഥമികതലത്തിലെ വ്യാകരണപാഠം പുനഃപരിശോധിക്കുക, കമ്പ്യൂട്ടിംഗ് സയൻസ് ജി സി എസ് ഇ പുനഃക്രമീകരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്തുക, എല്ലാ വിദ്യാർത്ഥികൾക്കും ‘ട്രിപ്പിൾ സയൻസ്’ ജി സി എസ് ഇ (ബയോളജി, ഫിസിക്സ്, കെമിസ്ട്രി) തിരഞ്ഞെടുക്കാനുള്ള അവകാശം ഉറപ്പാക്കുക.

ഈ ശുപാർശകൾ ഇംഗ്ലണ്ടിലെ വിദ്യാഭ്യാസരംഗത്തെ കൂടുതൽ സുസ്ഥിരവും നവീനവുമായ ദിശയിൽ നയിക്കുമെന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നത്. വിദ്യാർത്ഥികളുടെ പഠനാനുഭവം വർധിപ്പിക്കുകയും ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതി പുനഃക്രമീകരിക്കുകയും ചെയ്യുകയാണ് ഇതിന്റെ മുഖ്യലക്ഷ്യം.