ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള ചിത്ര. ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാര്‍വതിക്കും പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. കഥേതര വിഭാഗത്തില്‍ അനീസ് കെ.മാപ്പിള സംവിധാനം നിര്‍വഹിച്ച സ്ലെവ് ജെനസിസ് എന്ന ചിത്രത്തിന് പുരസ്‌കാരം ലഭിച്ചു. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് ഇത്.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും തൊണ്ടിമുതല്‍ നേടി. മാധ്യമപ്രവര്‍ത്തകനായ സജീവ് പാഴൂരാണ് തൊണ്ടിമുതലിന്റെ തിരക്കഥാകൃത്ത്. ഫഹദ് ഫാസിലാണ് മികച്ച സഹനടന്‍. ഭയാനകം എന്ന ചിത്രത്തിലൂടെജയരാജ് മികച്ച സംവിധായകനായും റിഥി സെന്‍ മികച്ച നടനായും ശ്രീദേവി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരവും ടേക്ക് ഓഫിന് ലഭിച്ചു. മികച്ച അഡാപ്റ്റ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഭയാനകത്തിനാണ്. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് നിഖില്‍ എസ്. പ്രവീണിന് ഈ ചിത്രത്തിലൂടെ ലഭിച്ചു.

മികച്ച സംവിധായകന്‍ ജയരാജ് (ഭയാനകം)
സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം
ദേശീയോദ്ഗ്രഥനം: ചിത്രം: ധപ്പ
മികച്ച ഗായകന്‍ കെ.ജെ. യേശുദാസ് (ഗാനം പോയ് മറഞ്ഞ കാലം (ഭയാനകം))
സഹനടി ദിവ്യ ദത്ത (ഇരാദാ ഹിന്ദി)
മികച്ച നടി ശ്രീദേവി (ചിത്രംമോം)
നടന്‍ റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)
സഹനടന്‍ ഫഹദ് ഫാസില്‍

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മികച്ച തിരക്കഥ (ഒറിജിനല്‍) തൊണ്ടിമുതലും ദൃക്സാക്ഷിയും (സജീവ് പാഴൂര്‍)
തിരക്കഥ (അഡാപ്റ്റഡ്) ജയരാജ് (ചിത്രം: ഭയാനകം)
ഛായാഗ്രഹണം ഭയാനകം
സംഗീതം എ.ആര്‍.റഹ്മാന്‍ (കാട്രു വെളിയിടൈ)
പശ്ചാത്തല സംഗീതം എ.ആര്‍.റഹ്മാന്‍
മികച്ച മെയ്ക് അപ് ആര്‍ടിസ്റ്റ് രാം രജത് (നഗര്‍ കീര്‍ത്തന്‍)
കോസ്റ്റ്യൂം ഗോവിന്ദ മണ്ഡല്‍
പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാജന്‍ (ടേക്ക് ഓഫ്)
എഡിറ്റിങ് റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)

പ്രത്യേക പരാമര്‍ശം

പാര്‍വതി (ടേക്ക് ഓഫ്)
പങ്കജ് ത്രിപാഠി (ന്യൂട്ടന്‍)
മോര്‍ഖ്യ (മറാത്തി ചിത്രം)
ഹലോ ആര്‍സി (ഒഡീഷ ചിത്രം)