ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിൽ രണ്ടാം ലോക്ക്ഡൗൺ 6 ദിനം പിന്നിടുമ്പോൾ തങ്ങളിലൊരാൾ മരണത്തിന് കീഴടങ്ങിയതിൻെറ ഞെട്ടലിലാണ് മലയാളി സമൂഹം. ബെർമിങ്ഹാമിൽ താമസിച്ചിരുന്ന പ്രവാസിമലയാളി ഹർഷൻ ശശി (70 ) ആണ് കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ബെർമിങ്ഹാമിലെ പെട്രോൾ സ്റ്റേഷനിലും ഒരു ശ്രീലങ്കൻ ഷോപ്പിലും ആയിരുന്നു ജോലിചെയ്തിരുന്നത് . ഭാര്യയും മകളും ലണ്ടനിലാണ് . കേരളത്തിൽ പത്തനംതിട്ട സ്വദേശിയാണ് അന്തരിച്ച   ഹർഷൻ ശശി  . രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തിനൊപ്പം താമസിച്ചിരുന്നവരും നിരീക്ഷണത്തിൽ കഴിയുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹർഷൻ   ശശിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതനുസരിച്ച് അറിയിക്കുന്നതായിരിക്കും.

വാക്സിൻ കൈയ്യെത്തുംദൂരത്ത് എത്തിയ ഈ സമയത്ത് മലയാളി സമൂഹം വൈറസ് വ്യാപന സാധ്യത മുന്നിൽ കണ്ട് കോവിഡ് -19 പ്രോട്ടോകോൾ പാലിക്കുകയും ലോക്ക്ഡൗണിന് വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിക്കാൻ ശ്രമിക്കണമെന്നും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ അഭിപ്രായപ്പെട്ടു.