റോച്ചസ്റ്റർ: കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ (1 Northgate, Rochester, ME1 1LS) ഒക്ടോബർ 18 മുതൽ 21 വരെ നടന്ന നവരാത്രി, വിജയദശമി, വിദ്യാരംഭ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു.
ഒക്ടോബർ 18 ഞായറാഴ്ച നടന്ന പൂജവെപ്പോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് നടന്ന നവരാത്രി സാംസ്കാരിക സന്ധ്യയിൽ പ്രശസ്ത കലാകാരന്മാരായ സുചിത്ര കൊച്ചുവീട്ടിൽ, അരുണിമ ജയൻ, വിനീത് വിജയകുമാർ പിള്ള (കഥകളി), രമ്യ അരുൺ കൃഷ്ണൻ, കീർത്തന ജിതേഷ് എന്നിവർ അവതരിപ്പിച്ച ഭരതനാട്യം, കുച്ചുപ്പുടി, കഥകളി നൃത്തങ്ങൾ കാണികൾക്ക് നവ്യാനുഭവമായി.

വിജയദശമി ദിനമായ ഒക്ടോബർ 21 ബുധനാഴ്ച രാവിലെ ക്ഷേത്രത്തിൽ ഗണപതി ഹോമം, വിദ്യാരംഭ ചടങ്ങുകൾ എന്നിവ നടന്നു. ഗണപതി ഭഗവാന് വിശേഷാൽ ഒറ്റയപ്പം നിവേദ്യവും, അയ്യപ്പന് വഴിപാടുകളും, ദീപാരാധനയും നടന്നു.
വിദ്യാരംഭ ചടങ്ങിൽ നിരവധി കുരുന്നുകൾ സരസ്വതി ദേവിയുടെ അനുഗ്രഹം തേടി ആദ്യാക്ഷരം കുറിച്ചു. രാത്രി 7:30 മുതൽ യുകെയിലെ പ്രശസ്ത ഡാൻസ് അക്കദമിയും,പ്രശസ്ത കൊറിയോഗ്രാഫറും, നർത്തകിയുമായ ശ്രീമതി ചിത്ര ലക്ഷ്മി നേതൃത്വം കൊടുക്കുന്ന ദക്ഷിണ യുകെ യിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങൾ വളരെ മികവേകി. പൂജകൾക്കും വിദ്യാരഭത്തിനും ശ്രീ അഭിജിത് തിരുമേനി കർമികത്വം വഹിച്ചു.
നിരവധി ഭക്തജനങ്ങൾ പരിപാടികളിൽ പങ്കെടുത്തു. പരിപാടികൾ വിജയകരമാക്കാൻ സഹകരിച്ച എല്ലാവർക്കും കെന്റ് അയ്യപ്പ ക്ഷേത്ര കമ്മിറ്റി നന്ദി രേഖപ്പെടുത്തി.












Leave a Reply