ദേശീയതലത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കേരളത്തിലെ മൂന്നാം തുടര്‍ഭരണം അനിവാര്യമെന്ന് സിപിഎം കേന്ദ്രനേതൃത്വം. പിബി കോഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് തുടര്‍ഭരണത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞത്. രാഷ്ട്രീയ അവലോകനരേഖയും കരട് രാഷ്ട്രീയപ്രമേയവും അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

തുടര്‍ഭരണത്തിന് ഊന്നല്‍നല്‍കുന്നത്, പിണറായി വിജയന്റെ നേതൃത്വത്തിന് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നതിന്റെ ശക്തമായ തെളിവാണ്. പൊളിറ്റ്ബ്യൂറോയില്‍ അദ്ദേഹത്തിന് വീണ്ടും ഇളവുണ്ടാകുമെന്ന സൂചനയും ഇതിലുണ്ട്.

അതേസമയം, ചര്‍ച്ചയ്ക്ക് ചൂടേറ്റുക കോണ്‍ഗ്രസിനോടുള്ള സമീപനവും പാര്‍ട്ടിയുടെ വളര്‍ച്ചമുരടിപ്പുമാകും. ബുധനാഴ്ച അവതരിപ്പിച്ച രണ്ടുരേഖകളും വ്യക്തമാക്കുന്നത് ഇതാണ്. തുറന്ന സംവാദത്തിന് വഴിയൊരുക്കുന്ന പരാമര്‍ശങ്ങളാണ് രേഖകളിലുള്ളത്. റിപ്പോര്‍ട്ട് അവതരണത്തിനുപിന്നാലെനടന്ന ഗ്രൂപ്പ് ചര്‍ച്ചകളില്‍ ഇത് പ്രകടമായി.

ബിജെപിക്കെതിരായ മതേതരകക്ഷികളുടെ വിശാല ഐക്യനിരയില്‍ കോണ്‍ഗ്രസിന് പങ്കുവഹിക്കാനുണ്ടെന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ കോണ്‍ഗ്രസിന്റെ വര്‍ഗതാത്പര്യം തിരിച്ചറിയേണ്ടതുണ്ടെന്നാണ് കരടുപ്രമേയത്തിലെ നിരീക്ഷണം. കോണ്‍ഗ്രസ് അതിന്റെ സാമ്പത്തികസമീപനത്തില്‍ മാറ്റംവരുത്തിയിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹിന്ദുത്വ അജന്‍ഡയ്‌ക്കെതിരേ കോണ്‍ഗ്രസ് ദേശീയനേതൃത്വം നിലപാടെടുക്കുന്നുണ്ട്. അപ്പോഴും വിട്ടുവീഴ്ചാമനോഭാവവുമുണ്ട്. ബിജെപിയുടെ അതേ വര്‍ഗതാത്പര്യങ്ങളാണ് കോണ്‍ഗ്രസും പ്രതിനിധീകരിക്കുന്നത്. കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യം വേണ്ടാ. ബന്ധം മതേതര വിശാല ഐക്യനിരയെന്ന ആവശ്യകത മുന്‍നിര്‍ത്തി മാത്രമാകണം. -കരടുപ്രമേയം പറയുന്നു.

ഹിന്ദുത്വവര്‍ഗീയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് കൈക്കൊള്ളാന്‍ പോകുന്ന വിട്ടുവീഴ്ചാസമീപനങ്ങളെപ്പറ്റി എപ്പോഴും കരുതിയിരിക്കണമെന്ന് രാഷ്ട്രീയ അവലോകനരേഖയിലും പറയുന്നുണ്ട്.

2002-ലെ പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ വളര്‍ച്ചമുരടിപ്പിന്റെ സൂചനകള്‍ നല്‍കിയിട്ടും ഇന്നത് മുരടിപ്പില്‍നിന്ന് തകര്‍ച്ചയിലേക്ക് പോയിരിക്കുന്നുവെന്ന് കരട് രാഷ്ട്രീയ അവലോകനരേഖ പറയുന്നു. തകര്‍ച്ചയിലേക്കെത്തിയ സാഹചര്യം ചര്‍ച്ചയില്‍ വിമര്‍ശനത്തിന് വഴിവെക്കാം. തകര്‍ച്ചയെന്നത് പൊതുസ്വഭാവമായി മാറിയെന്നും രേഖ നിരീക്ഷിക്കുന്നു.