ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ആഗോളതലത്തിൽ ചെള്ളുപനി ബാധിതരുടെ നിരക്ക് ഉയരുന്നതിൻെറ ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്താകമാനം 15 ശതമാനം പേർക്ക് ചെള്ള് പനി ബാധിച്ചിട്ടുണ്ട്. ബ്രിട്ടനിൽ പ്രതിവർഷം ആയിരത്തിനടുത്താണ് രോഗ ബാധിതരുടെ എണ്ണം. ഇപ്പോഴത്തെ കണക്ക് പ്രകാരം ഏഴിൽ ഒരാൾക്കെങ്കിലും ചെള്ള് പനി ഉണ്ടായിട്ടുണ്ടാകാം . രോഗം വ്യാപകമാകുന്നതിന്റെ കാരണം കണ്ടുപിടിക്കുവാനായി ഗവേഷകർക്ക് ഇതുവരെ സാധിച്ചിട്ടില്ല . പുതിയ പരീക്ഷണങ്ങളിലൂടെ രോഗബാധ നേരിടാനുള്ള വഴികൾ തുറന്നേക്കും എന്നാണ് പ്രതീക്ഷിക്കുന്നത് . ചെള്ളുപനി രോഗബാധിതരിൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന തലവേദന, പേശിവേദന, സന്ധി വേദന, ക്ഷീണം തുടങ്ങിയവയ്ക്ക് കാരണമാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ രോഗം മൂലം തങ്ങൾ അനുഭവിക്കുന ദുരവസ്ഥയെക്കുറിച്ച് തുറന്ന് വെളുപ്പെടുത്തിയിരിക്കുകയാണ് ലോകപ്രശസ്ത പോപ്‌ താരം ജസ്റ്റിൻ ബീബറും മോഡൽ ബെല്ല ഹഡിഡും . ജസ്റ്റിന്‍ ബീബര്‍ തന്റെ രോഗവിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയാണ് പരസ്യപ്പെടുത്തിയത് . തങ്ങളുടെ രോഗവിവരങ്ങൾ തുറന്നു പറഞ്ഞ രണ്ട് സെലിബ്രിറ്റികൾ ജസ്റ്റിൻ ബീബറും മോഡൽ ബെല്ല ഹഡിഡും മാത്രമാണ്. ഇവരുടെ വെളിപ്പെടുത്തലുകൾ രോഗത്തിൻെറ തീവ്രതയെക്കുറിച്ച് പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.


150,000 ആളുകളുടെ രക്ത സാമ്പിൾ ഉൾപ്പെടുത്തി ചൈനയിൽ നടത്തിയ പഠനത്തിൽ 14.5 ശതമാനം ആളുകളിലും ചെള്ള് പനിയെ സൂചിപ്പിക്കുന്ന ആന്റിബോഡികൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ ചെള്ളു പനി രോഗബാധിതരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന 50 വയസ്സിനു മുകളിൽ പ്രായമുള്ള പുരുഷന്മാർക്ക് ചെള്ള് പനി വരാനുള്ള സാധ്യത കൂടുതലാണന്ന് പഠനം ചൂണ്ടികാണിക്കുന്നു . പ്രതിവിധി ഇല്ലാത്ത രോഗത്തെ എങ്ങനെ തടയും എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധർ . പുതിയ ചികിത്സകളും പ്രതിരോധ മാർഗ്ഗങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ വികസിപ്പിക്കേണ്ടതിൻെറ ആവശ്യകതയിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത് .