ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗോർഡൻ റാംസെയുടെ ലണ്ടൻ റെസ്റ്റോറൻ്റിൽ നിന്ന് ഏകദേശം 500 ക്യാറ്റ് ഫിഗറൻസ് മോഷ്ടിക്കപ്പെട്ടതായുള്ള വിചിത്ര വാർത്ത പുറത്തുവന്നു. മനുഷ്യരെയോ മൃഗങ്ങളെയോ വസ്തുക്കളെയോ പ്രതിനിധീകരിക്കുന്ന ചെറിയ ശിൽപങ്ങളാണ് ഫിഗറിൻസ് . അവ പലപ്പോഴും കളിമണ്ണ് , പ്ലാസ്റ്റിക്, ലോഹം , മരം തുടങ്ങിയ വസ്തുക്കളാൽ ആണ് നിർമ്മിച്ചത്. മനേകി-നെക്കോ , ബെക്കണിംഗ് ക്യാറ്റ് , ലക്കി ക്യാറ്റ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പൂച്ചകളുടെ പ്രതിമകളാണ് മോഷ്ടിക്കപ്പെട്ടത്. ജപ്പാൻകാർ ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് കടകളിലും റസ്റ്റോറന്റുകളിലും വീടുകളിലും ഈ പ്രതിമകൾ സ്ഥാപിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ബ്രിട്ടീഷ് ഷെഫ്, റെസ്റ്റോറേറ്റർ, ടെലിവിഷൻ താരം എന്നീ നിലകളിൽ ലോകപ്രശസ്തനായ വ്യക്തിത്വമാണ് ഗോർഡൻ റാംസെ. ലണ്ടൻ, ലാസ് വെഗാസ്, ദുബായ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ഹൈ-എൻഡ് റെസ്റ്റോറൻ്റുകൾ റാംസെയ്ക്ക് സ്വന്തമായി ഹോട്ടലുകൾ ഉണ്ട് . തൻ്റെ പാചകക്കുറിപ്പുകളും പാചക വൈദഗ്ധ്യവും പങ്കുവെച്ചുകൊണ്ട് അദ്ദേഹം നിരവധി പാചകപുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 58 കാരനായ അദ്ദേഹത്തിൻറെ അടുത്തിടെ ലണ്ടനിൽ ആരംഭിച്ച ലക്കി ക്യാറ്റ് 22 ബിഷപ്പ്‌ഗേറ്റിൽ ആണ് വിചിത്രമായ മോഷണങ്ങൾ അരങ്ങേറിയത്.


പ്രതിമയ്ക്ക് ഒന്നിനു 4.50 ആണ് വില. കഴിഞ്ഞ ആഴ്ച മാത്രം 477 പ്രതിമകൾ ആണ് മോഷ്ടിക്കപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ ഇത്രയും പ്രതിമകൾ മോഷണം പോയതോടെ അദ്ദേഹത്തിന് നഷ്ടമായത് 2146 പൗണ്ട് ആണ്. എന്നാൽ റസ്റ്റോറൻ്റിൽ നിന്ന് മോഷണം നടന്നതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലണ്ടൻ സിറ്റി പൊലീസ് അറിയിച്ചു. മനേകി-നെക്കോ പ്രതിമകൾ ഭാഗ്യം കൊണ്ടുവരുമെന്ന് ജാപ്പനീസ് സംസ്കാരത്തിലെ വിശ്വാസം ആണ് . ലക്കി ക്യാറ്റ് റെസ്റ്റോറൻ്റുകളിൽ അവ ഒരു സവിശേഷമായ കാഴ്ചയാണ് .