ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ജനലുകളും വാതിലുകളും മറ്റും നിർമ്മിക്കുന്ന ബ്രിട്ടനിലെ പ്രശസ്തമായ സേഫ്സ്റ്റൈൽ കമ്പനി കടബാധ്യതകൾ മൂലം അഡ്മിനിസ്ട്രേഷൻ ഭരണത്തിൻ കീഴിലേക്ക് പ്രവേശിക്കുകയാണ്. ഇതിനെ തുടർന്ന് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഏകദേശം 680 ഓളം പേർക്ക് തങ്ങളുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ എത്തിയിരിക്കുകയാണ്. കടബാധ്യത മൂലം തകർന്നിരിക്കുന്ന കമ്പനി വാങ്ങുവാൻ ആളെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സേഫ്സ്റ്റൈൽ യുകെ ഓഹരി വ്യാപാരം താൽക്കാലികമായി നിർത്തിവച്ചതായി അഡ്മിനിസ്ട്രേറ്റർമാരുടെ ഇന്റർപാത്ത് അഡൈ്വസറിയിൽ നിന്നും പൊതു അറിയിപ്പ് വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. യോർക്ക്ഷെയറിലെ ബ്രാഡ്‌ഫോർഡ് ആസ്ഥാനമായുള്ള ഈ ബിസിനസിന് വോംബ്‌വെല്ലിൽ ഒരു നിർമ്മാണ സൈറ്റും, രാജ്യത്തുടനീളമുള്ള 42 ഓളം ശാഖകളും ഡിപ്പോകളും ഉണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പണപ്പെരുപ്പവും, ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുവാൻ കഴിയാത്തതുമെല്ലാം കമ്പനിയുടെ പരാജയത്തിന് കാരണമാണെന്ന് അഡ്മിനിസ്ട്രേറ്റർമാർ വ്യക്തമാക്കി. സെപ്റ്റംബറിലെ അസാധാരണമായ ചൂടുള്ള കാലാവസ്ഥയും കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ ഡിമാൻഡിനെ ഇല്ലാതാക്കിയതായും ഈ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു റെസ്ക്യൂ ഡീലിലൂടെ ഷെയർഹോൾഡർമാർക്ക് പണം തിരികെ നൽകാൻ സാധ്യതയില്ലെന്ന് മനസ്സിലാക്കിയ സേഫ്സ്റ്റൈൽ കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനിലെ ട്രേഡിംഗിൽ നിന്ന് ഓഹരികൾ താൽക്കാലികമായി പിൻവലിച്ചിരുന്നു. കമ്പനിയുടെ അനുബന്ധ സ്ഥാപനമായ എച്ച്പിഎഎസും, ഹോൾഡിംഗ് കമ്പനികളായ സ്റ്റൈൽ ഗ്രൂപ്പ് ഹോൾഡിംഗ്‌സ്, സ്റ്റൈൽ ഗ്രൂപ്പ് യുകെ എന്നിവയും തൽഫലമായി വ്യാപാരം തുടരാൻ കഴിയില്ലെന്ന നിഗമനത്തിലെത്തി.


സ്ഥാപനത്തിന്റെ 750 ജീവനക്കാരിൽ 70 പേരെ മാത്രം ബിസിനസ് അവസാനിപ്പിക്കാൻ സഹായിക്കുന്നതിനായി ഹ്രസ്വകാലത്തേക്ക് നിലനിർത്തുമെന്ന് ഇന്റർപാത്ത് അഡ്വൈസറി പറഞ്ഞു. ഇതുവരെയും ഡെലിവറി ചെയ്യാത്ത ഉപഭോക്തൃ ഓർഡറുകൾ ഇനിയും നൽകാൻ സാധിക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർമാർ പറഞ്ഞു. നിരവധി ജീവനക്കാർക്ക് ജോലി നഷ്ടമായതിനെ തുടർന്ന് ജി എം പി യൂണിയൻ വോംബെല്ലിലെ കമ്പനിയുടെ നിർമ്മാണ യൂണിറ്റിന് പുറത്ത് പ്രതിഷേധം നടത്തി.