കൊച്ചി: മുല്ലപ്പെരിയാറും ഇടുക്കി – ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതാണ് വിമാനത്താവളം അടയ്ക്കുന്നതിലേക്കു കാര്യങ്ങളെത്തിച്ചത്. വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണു കാര്യങ്ങളെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ചയ്ക്കു രണ്ടുവരെയാണ് നിര്‍ത്തിവച്ചിരുന്നത്. ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്‍കരുതലിന്റെ ഭാഗമായും നെടുമ്പാശേരി വിമാനത്താവളം അടച്ചിരുന്നു. വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂംം തുറന്നു: 0484 – 3053500, 2610094. വിമാനങ്ങൾ തിരുവന്തപുരത്തേക്കും മറ്റു വിമാനത്താവളങ്ങളിലേക്കും ആണ് മാറ്റിയിട്ടുള്ളത്.

[ot-video][/ot-video]

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം നാശം വിതച്ച് ശക്തമായ മഴ തുടരുകയാണ്. ദുരിതപെയ്ത്തില്‍ ഇന്ന് മാത്രം ആറ് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇടുക്കി, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്നാറില്‍ പോസ്റ്റ് ഓഫീസിന് സമീപം ലോഡ്ജ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ഏഴ് പെരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മലപ്പുറം പുളിക്കല്‍ കൈതക്കുണ്ടയില്‍ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് കണ്ണനാരി അസീസും ഭാര്യ സുനീറയും മരിച്ചു. അടുത്തമുറിയിലായിരുന്ന മക്കള്‍ രക്ഷപ്പെട്ടു. തൃശൂര്‍ വലപ്പാട് പൊട്ടിവീണ വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റ് മത്സ്യതൊഴിലാളിയായ രവീന്ദ്രന്‍ മരിച്ചു. റാന്നിയില്‍ മുങ്ങിയ വീട്ടില്‍ ഷോക്കേറ്റ് ഒരാളും മരിച്ചു. 33 ഡാമുകളാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളമായി തുറന്നിരിക്കുന്നത്. ചിരിത്രത്തിലാദ്യമായാണ് ഇത്രയും അണക്കെട്ടുകള്‍ ഒരുമിച്ച് തുറക്കുന്നത്.