ന്യൂഡൽഹി: രാജ്യവ്യാപകമായി കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെ നീറ്റ് പുനഃപരീക്ഷ ഇന്ന് നടക്കും. പരീക്ഷാ നടത്തിപ്പിൽ യാതൊരു വീഴ്ചയും ഉണ്ടാകാതിരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ പരീക്ഷാ ഏജൻസിയും (എൻടിഎ) പ്രത്യേക മേൽനോട്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏകദേശം 23 ലക്ഷം വിദ്യാർഥികളാണ് പുനഃപരീക്ഷ എഴുതുന്നത്.
ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുനഃപരീക്ഷ നടത്തുന്നത്. പരീക്ഷാകേന്ദ്രങ്ങളിൽ ബയോമെട്രിക് പരിശോധന, സിസിടിവി നിരീക്ഷണം, ഉദ്യോഗസ്ഥരുടെ പ്രത്യേക പരിശോധന തുടങ്ങിയ കർശന നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ ഏജൻസികളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.
പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കുകയാണ് പുനഃപരീക്ഷയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാർഥികൾക്ക് തടസമില്ലാതെ പരീക്ഷ എഴുതാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസ് മൂല്യനിർണയ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും എൻടിഎ അറിയിച്ചു.











Leave a Reply