ഓളപ്പരപ്പുകളെ കിറിമുറിച്ചു കുട്ടനാട്ടുകാരുടെ ആഘോഷം ജലമാമാങ്കം പുന്നമടക്കായലിൽ  ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്യും. നെഹ്‌റു പ്രതിമയിൽ പുഷ്പാർച്ച നടത്തിയശേഷം അദ്ദേഹം പതാകയുയർത്തും. ധനവകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ, ടൂറിസം-സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ, ജലസേചന വകുപ്പ് മന്ത്രി മാത്യു റ്റി. തോമസ്, തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ജമ്മു-കാശ്മീർ ധനമന്ത്രി ഹസീബ് എ. ഡ്രാബു, എം.പി.മാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എ.മാരായ അഡ്വ. എ.എം. ആരിഫ്, ആർ. രാജേഷ്, കെ.കെ. രാമചന്ദ്രൻ നായർ, അഡ്വ. യു. പ്രതിഭാ ഹരി, ഹൈക്കോടതി ജഡ്ജി കെ. സുരേന്ദ്ര മോഹൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ജില്ലാ കളക്ടർ വീണ എൻ. മാധവൻ, ഉന്നതഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. 2016 ലെ നെഹ്‌റു ട്രോഫി മാധ്യമ അവാർഡുകളും ഭാഗ്യചിഹ്ന മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. നെഹ്‌റു ട്രോഫി സുവനീർ പ്രകാശനവും നടക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വള്ളംകളിയോടനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങൾക്കുമായും പുന്നമടയും പരിസര പ്രദേശങ്ങളും 14 സെക്ടറുകളായി തിരിച്ച് രണ്ടായിരം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ 20 ഡിവൈ.എസ്.പി, 33 സി.ഐ., 353 എസ്.ഐ. എന്നിവരുൾപ്പടെയാണിത്. രാവിലെ ആറു മുതൽ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്ക്കായി 40 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ആലപ്പുഴ നഗരം പൂർണ്ണമായും സി.സി. ടി.വി ക്യാമറാ നിരീക്ഷണത്തിലായിരിക്കും. വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനായി ഡോക്ക്ചിറയുടെ വടക്കുവശം കായലിൽ മത്സര വള്ളങ്ങൾക്ക് മാത്രം കടന്നുപോകാൻ ഇടയൊരുക്കി ബാരിക്കേഡ് കെട്ടും.  അതുവഴി മറ്റ് ജലയാനങ്ങൾ വള്ളംകളി ട്രാക്കിലേക്ക് കയറുന്നത് ഒഴിവാക്കും. കാണികളിൽ നിന്നുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കാൻ സ്റ്റാർട്ടിംഗ് പോയിന്റിന്റെ ഇരുകരകളിലും സുരക്ഷയെ മുൻനിർത്തി ബാരിക്കേഡുകൾ സ്ഥാപിക്കും. വള്ളംകളി നടക്കുന്ന പുന്നമടയിലും പരിസര പ്രദേശങ്ങളിലും ജനത്തിരക്കിനിടയിൽ മാല മോഷണം, പോക്കറ്റടി മറ്റ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി ഷാഡോ പോലീസ് ഉദ്യോഗസ്ഥരെയും സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും മഫ്ടിയിൽ നിയമിച്ചിട്ടുണ്ട്.