ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിലെ നെറ്റ് മൈഗ്രേഷൻ വലിയ തോതിൽ താഴ്ന്നതായുള്ള കണക്കുകൾ പുറത്തുവന്നു. ഒ എൻ എസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഒരു വർഷത്തിൽ 69% കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ജൂലൈ–2025 ജൂൺ കാലയളവിൽ നെറ്റ് മൈഗ്രേഷൻ 204,000 ആയി ചുരുങ്ങി. മുൻവർഷത്തെ 649,000ൽ നിന്ന് 69 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്ക് എന്നത് ശ്രദ്ധേയമാണ്.

അതേ സമയം രാജ്യത്തു നിന്ന് പോകുന്നവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായി. മൊത്തം 9 ലക്ഷത്തോളം പേർ യുകെയിലെത്തിയെങ്കിലും ഇത് മുൻവർഷത്തേക്കാൾ 4 ലക്ഷത്തോളം കുറവാണ്. അതേസമയം 6.93 ലക്ഷം പേർ രാജ്യം വിട്ടു. നിയമവിരുദ്ധ മാർഗങ്ങളിലൂടെ എത്തിയവരുടെ എണ്ണം 51,000 ആണ് . ഇതിൽ തന്നെ ചെറിയ ബോട്ടുകളിലെത്തിയവർ 46,000 പേരായിരുന്നു. അഫ്ഗാൻ, ഇറാൻ, സുഡാൻ, സോമാലിയ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരാണ് പ്രധാനമായും അനധികൃതമായി കുടിയേറുന്നവരിൽ കൂടുതലുള്ളത് .

തൊഴിൽ-വിദ്യാർത്ഥി വിസ നിയന്ത്രണങ്ങൾ കൊണ്ടുവന്ന സർക്കാരിന്റെ നടപടികളാണ് കുടിയേറ്റ കുറവിന് കാരണമെന്ന വിലയിരുത്തലുകൾ ആണ് പൊതുവേയുള്ളത് . നെറ്റ് മൈഗ്രേഷൻ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു. കുടിയേറ്റം കുറയ്ക്കാനായി കൂടുതൽ പരിഷ്കാരങ്ങൾ നടപ്പാക്കും എന്ന് അവർ കൂട്ടിച്ചേർത്തു.











Leave a Reply