ടെക്‌സാസ്: ഡോക്ടര്‍മാരെ അമ്പരിപ്പിച്ച് ഹൃദയ സ്പന്ദനമോ ശ്വാസോച്ഛാസമോ ഇല്ലാതെ ജനിച്ചു വീണ കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക്. അമേരിക്കയിലെ ടെക്‌സാസില്‍ വചന പ്രഘോഷകനായ ജേക്കബ് ഷെറീഫ്, ഹന്നാ ദമ്പതികളുടെ അഞ്ചാമത്തെ മകന്റെ ജനനമാണ് ഡോക്ടര്‍മാരെപ്പോലും ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഒരു അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞു ജനിച്ചു വീണത്. കുട്ടി മുന്നോട്ട് ജീവിക്കില്ല എന്ന് ഡോക്ടര്‍മാര്‍ പോലും വിധിയെഴുതിയിട്ടും, ജേക്കബ് ഷെറീഫ് ഹന്ന ദമ്പതികള്‍ ഭയപ്പെടുകയോ, തങ്ങളുടെ വിശ്വാസവും, പ്രതീക്ഷയും കൈവിടുകയോ ചെയ്തില്ല. അവര്‍ യേശുവില്‍ പ്രത്യാശ അര്‍പ്പിക്കുകയായിരിന്നു.

‘ഹൃദയമിടിപ്പോ, ശ്വാസോച്ഛാസമോ ഇല്ലാതെയാണ് അവന്‍ ജനിച്ചത്. ഓക്‌സിജന്‍ എടുക്കാന്‍ കഴിയാത്തതിനാല്‍ സിസേറിയന്‍ നടത്തുമ്പോള്‍ തന്നെ അവന് ജീവനില്ലാത്തതു പോലെയായിരുന്നു. ഒരര്‍ത്ഥത്തില്‍ അവന്‍ മരിച്ചിരുന്നു എന്ന് വേണമെങ്കില്‍ പറയാം. ‘കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്. ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിന്റെ കോട്ടയാകുന്നു. ഞാന്‍ ആരെ പേടിക്കണം’ (സങ്കീര്‍ത്തനം 27:1) എന്ന ബൈബിള്‍ വാക്യമാണ് തങ്ങള്‍ക്ക് ശക്തി നല്‍കിയത്. താനും തന്റെ ഭാര്യയും അവനുവേണ്ടി ദൈവത്തോട് നിരന്തരം പ്രാര്‍ത്ഥിച്ചു’. ജേക്കബിന്റെ വാക്കുകളാണിത്. യേശുവിലുള്ള അവരുടെ പ്രത്യാശ അത്ഭുതത്തിന് സാക്ഷ്യം വഹിക്കുവാന്‍ അവരെ സഹായിക്കുകയായിരിന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തനിക്ക് തന്റെ ദൈവത്തിന്റെ ശക്തിയെക്കുറിച്ച് അറിയാമായിരുന്നുവെന്നും ഇപ്പോള്‍ തന്റെ മകന്‍ സന്തോഷവാനും ആരോഗ്യവാനുമാണെന്നും, അവന്റെ പ്രകാശം മറ്റുള്ളവര്‍ക്ക് കാണുവാനായി തിളങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ദൈവത്തിന്റെ പ്രകാശം’ എന്നു അര്‍ത്ഥമുള്ള ഉറിയാസ് എന്ന പേരാണ് കുഞ്ഞിന് നല്‍കിയിരിക്കുന്നത്. മകന് ലഭിച്ച അത്ഭുതരോഗശാന്തിക്കായി ലോകമെങ്ങുമായി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറയുകയാണ് ജേക്കബ് ഷെറീഫ്, ഹന്നാ ദമ്പതികള്‍.