സമീക്ഷ യു കെ യുടെ ആറാം ദേശീയ സമ്മേളനത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ സംഘടനയിലേക്കുളള യുവാക്കളുടെ പ്രവാഹം ചെംസ്ഫോ൪ഡിൽ സമീക്ഷ യു കെ യുടെ ബ്രാഞ്ച് രൂപീകരണത്തിന് വഴിവച്ചിരിക്കയാണ്. ഒരുകൂട്ടം പുരോഗമനവാദികളായ ചെറുപ്പക്കാരുടെ നിശ്ചയദാർഢ്യം യു കെ യിലെ ഏറ്റവും വലിയ കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യു കെ യുടെ ഭാഗമായി പ്രവർത്തിക്കാൻ തീരുമാനിച്ചതിൻറെ ഫലമായാണ് ചെംസ്ഫോ൪ഡിൽ ബ്രാഞ്ച് നിലവിൽവന്നത്.  ദേശീയ കമ്മിറ്റി അംഗം ശ്രീ ജോമിൻ ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംഘടനയുടെ ദേശീയ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി നവബ്രാഞ്ചിൻെറ ഉദ്ഘാടനം നിർവഹിച്ചു. രൂപീകരണ സമ്മേളനത്തിൽ സംഘടനയുടെ ഭൂതകാല പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായി വിശദീകരിക്കുകയും ദേശീയ സമ്മേളനത്തിൻെറ പ്രധാന്യത്തെപ്പറ്റി വിവരിക്കുകയും ചെയ്തത് അക്ഷരാർത്ഥത്തിൽ പ്രവർത്തകരിൽ ആവേശം ജനിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമീക്ഷ യു കെ യുടെ ദേശീയ കമ്മിറ്റി അംഗങ്ങളായ അഡ്വ. ദിലീപ് കുമാറും, ശ്രീ ശ്രീകാന്ത് കൃഷ്ണനും യഥാക്രമം സംഘടനയുടെ മീഡിയ പ്രവർത്തനങ്ങളെപ്പറ്റിയും ഐ ടി ഘടകത്തിന്റെ പ്രവ൪ത്തന രീതികളും വിശദീകരിക്കുകയും രൂപീകരണ യോഗത്തിന് ആശംസകള൪പ്പിച്ച് സംസാരിക്കുകയും ചെയ്തു.
ശ്രീ ആൻറണി ജോസഫിനെ പ്രസിഡന്റായും ശ്രീ അഭിലാഷ് വെഞ്ഞാറമൂടിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്ത യോഗത്തിൽ ആൻഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റി കോളേജ് വിദ്യാ൪ത്ഥി യൂണിയൻ പ്രതിനിധിയായ അ൪ജുൻ മുരളിയെ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിയായി ശ്രീ വിപിൻ ധർമ്മരാജനെയും ട്രഷററായി ശ്രീ റനീഷിനെയും യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ആറാമത് ദേശീയ സമ്മേളനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച സമ്മേളനം, യുവത്വത്തിന് പ്രാധാന്യം നൽകുന്നത് വഴി കൂടുതൽ യുവജനങ്ങളിലേക്കും വിദ്യാ൪ത്ഥികളിലേക്കും ശക്തമായി സംഘടനയുടെ പ്രവർത്തനം എത്തിക്കാൻ ലക്ഷ്യമിടുന്നതായും പുതിയ ഭാരവാഹികൾ അറിയിച്ചു.