ഷൈമോൻ തോട്ടുങ്കൽ
ന്യൂകാസിൽ . ന്യൂകാസിൽ മലയാളികളുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 2 നു നടക്കുമെന്ന് മലയാളി അസോസിയേഷൻ ഓഫ് ന്യൂകാസിൽ ഗവർണർ ജനറൽ ജിജോ മാധവപ്പള്ളി അറിയിച്ചു . എല്ലാ മലയാളികളുടെയും മനസ്സിൽ ഗൃഹാതുരത്വ സ്മരണകൾ സമ്മാനിക്കുന്ന ഓണം ഇത്തവണ ന്യൂ കാസിലിൽ പഠനത്തിനും ജോലിക്കും ആയി എത്തിയിരിക്കുന്ന എല്ലാവർക്കും പങ്കെടുക്കുവാൻ സാധിക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് . ഓണാഘോഷത്തിന്റെ എല്ലാ ചേരുവകളും കോർത്തിണക്കി മാൻ അസോസിയേഷൻ ഒരുക്കുന്ന ഓണആഘോഷ പരിപാടികളുടെ പോസ്റ്റർ പ്രകാശനവും , ആദ്യ കൂപ്പൺ വിതരണവും ന്യൂ കാസിൽ മലയാളികളുടെ അഭിമാനമായ മലയാളി കൗൺസിലർ ഡോ , ജൂണാ സത്യൻ നിർവഹിച്ചു.
മെഗാതിരുവാതിര , വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ , ഓണക്കളികൾ , വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം , എല്ലാ വിഭവങ്ങളും ഉൾപ്പടെ ഒരുക്കിയിരിക്കുന്ന ഓണസദ്യ ഉൾപ്പെടെ വിപുലമായ പരിപാടികൾ ആണ് ഓണത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ചിരിക്കുന്നത് .ഓണാഘോഷ പരിപാടികളുടെ ക്രമീകരണത്തിനായി പ്രത്യേക കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട് , കൂപ്പണുകൾ മാൻ അസോസിയേഷൻ ഭാര വാഹികളിൽ നിന്നോ ഫെനത്തിൽ ഉള്ള ന്യൂകാസിൽ കേരള സ്റ്റോറിൽ നിന്നോ ലഭ്യാമാകുന്നതാണ് .കൂപ്പണുകൾ വാങ്ങുന്നവർക്ക് ന്യൂകാസിൽ കേരള സ്റ്റോർ 10 ശതമാനം ഡിസ്‌കൗണ്ടും ഏർപ്പെടുത്തിയിട്ടുണ്ട് , കൂടുതൽ വിവരങ്ങൾക്ക് ഈ വർത്തയോടൊപ്പം നൽകുന്ന പോസ്റ്ററിൽ ഉള്ള മാൻ ഭാരവാഹികളുമായി ബന്ധപ്പെടുക.
Leave a Reply