2017 സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതി ലണ്ടനിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ കേരള ഗവണ്മെന്റ് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ ഉദ്ഘാടനം നിർവ്വഹിച്ച മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

ഇക്കഴിഞ്ഞ ശനിയാഴ്ച്ച കവൻട്രിയിൽ ചേർന്ന അഡ് ഹോക് കമ്മറ്റി മീറ്റിഗിൽ വീഡിയോ കോൺഫറൻസിംഗിലൂടെ മലയാളം മിഷൻ ഡയറക്ടർ പ്രൊഫസർ സുജ സൂസൻ ജോർജ്, രജിസ്ട്രാർ ശ്രീ സേതുമാധവൻ എം, ശ്രീമതി ജലിൻ മലയാളം മിഷൻ അഡ് ഹോക് കമ്മറ്റിയംഗം ശ്രീ ശ്രീജിത്ത് ശ്രീധരൻ എന്നിവർ കേരളത്തിലെ മലയാളം മിഷൻ ഓഫീസിൽ നിന്നും മറ്റ് അഡ് ഹോക് കമ്മറ്റിയംഗങ്ങൾ ചീഫ് കോ-ഓർഡിനേറ്റർ ശ്രീ മുരളീ വെട്ടത്തിന്റെ നേതൃത്വത്തിൽ യു കെയിൽ നിന്നും പങ്കെടുത്തു. നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ട് ആധുനീക അക്കാദമിക് രീതിയിൽ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിൽ മലയാളം മിഷൻ വഹിക്കുന്ന പങ്ക് പ്രൊഫ. സുജ സൂസൻ ജോർജ് എടുത്ത് പറഞ്ഞു. യു കെയിലെ മലയാളം മിഷന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ അവലോകനം ചെയ്തതോടൊപ്പം മേഖലാ തലത്തിൽ പ്രവർത്തനം ശക്തമാക്കുവാൻ ആഹ്വാനം ചെയ്തു. അതിനായി ഇപ്പോൾ യു കെ ചാപ്റ്ററിനെ
യു കെ സൗത്ത്,
യു കെ മിഡ്ലാൻഡ്സ്,
യു കെ നോർതേൺ അയർലൻറ്,
യു കെ സ്കോട്ട്ലാൻഡ് & നോർത്ത് ഈസ്റ്റ്,
യു കെ നോർത്ത്,
യു കെ യോർക്ക് ഷയർ,
എന്നീ ആറ് മേഖലകളാക്കി തിരിക്കുന്നതിനും പിന്നീട് ആവശ്യമെങ്കിൽ പുതിയ മേഖലകൾ ഉണ്ടാക്കുന്നതിനും നിലവിലുള്ള മേഖലകൾക്ക് മേഖലാ കോഓർഡിനേറ്റർ മാരെ എത്രയും പെട്ടന്ന് നിയമിക്കുന്നതിനും അവർ യു കെ ചാപ്റ്ററിൽ നിന്നുള്ളവരല്ലെങ്കിൽ അവരെ യു കെ ചാപ്റ്ററിൽ ഉൾപെടുത്തുന്നതിനും തീരുമാനിച്ചു.

മലയാളം മിഷന്റെ മൂല്യനിർണ്ണയമായ പഠനോത്സവത്തിന്റെ മാർഗ്ഗ നിർദ്ദേശം മിഷൻ രജിസ്ട്രാർ ശ്രീ സേതുമാധവൻ നൽകി. ഇപ്പോൾ നിലവിലുള്ള സ്ക്കൂളുകളിലെ കുറഞ്ഞത് നൂറു കുട്ടികൾക്ക് അടുത്ത ആറു മാസത്തിനുള്ളിൽ ‘കണിക്കൊന്ന’ കോഴ്സിൽ മൂല്യനിർണ്ണയം നടത്തി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിന് എല്ലാ സഹായവും റജിസ്ട്രാർ വാഗ്ദാനം ചെയ്തു.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച അഡ് ഹോക് കമ്മറ്റി പിരിച്ചു വിടുന്നതിനും പുതിയ ഭാരവാഹികളായി ശ്രീ മുരളി വെട്ടത്ത് -പ്രസിഡന്റ്, ഡോ.സീനാ പ്രവീൺ -വൈസ് പ്രസിഡന്റ്,
ശ്രീ ഏബ്രഹാം കര്യൻ -സെക്രട്ടറി,
ശ്രീ സി എ ജോസഫ് , ശ്രീമതി സ്വപ്ന പ്രവീൺ എന്നിവർ ജോയിന്റ് സെക്രട്ടറിമാർ ആയും ശ്രീ ബേസിൽ ജോൺ, ശ്രീ ജനേഷ് സി എൻ , ശ്രീ ജയപ്രകാശ് എസ് എസ് , ശ്രീ ശ്രീജിത്ത് ശ്രീധരൻ , ശ്രീ ഇന്ദുലാൽ സോമൻ, ശ്രീ സുജു ജോസഫ് എന്നിവർ കമ്മറ്റി അംഗങ്ങളുമായുള്ള ഭരണ സമിതിയെയാണ് പുതിയതായി തിരഞ്ഞെടുത്തത് .

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിൽ നിരവധി സ്ക്കൂളുകൾ ആരംഭിക്കുന്നതിനും, വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും അഡ്ഹോക് കമ്മറ്റിക്ക് കഴിഞ്ഞിരുന്നുവെങ്കിലും , വിദ്യാർത്ഥികളുടെ മൂല്യ നിർണ്ണയമായ പഠനോത്സവവും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നതിന് കഴിഞ്ഞില്ല എന്നത് ഒരു പോരായ്മയായി വിലയിരുത്തുകയുണ്ടായി. നടത്തിയ പ്രവർത്തനങ്ങൾ യഥാ സമയം മലയാളം മിഷൻ കേരളാ ഓഫീസിനെ അറിയിക്കുന്നതിനും മാധ്യമങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കുന്നതിൽ ഉണ്ടായ വീഴ്ച പരിഹരിക്കുന്നതിനുമായി സെക്രട്ടറി ശ്രീ ഏബ്രഹാം കുര്യനെയും ജോയിന്റ് സെക്രട്ടറി ശ്രീ സി എ ജോസഫിനെയും കമ്മറ്റി ചുമതലപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടാതെ നിലവിലുള്ള സ്ക്കൂളുകൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശം നൽകി അവയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും പുതിയ സ്ക്കൂളുകൾ ആരംഭിക്കുന്നതിനും, യു കെയിലെ മിഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചു. യു കെ യിലെ മലയാളം മിഷന്റെ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് പ്രസിഡന്റ് ശ്രീ മുരളി വെട്ടത്ത് അഭ്യർത്ഥിച്ചു.

തെരഞ്ഞെടുത്ത ഭരണസമിതിക്ക് പുറമേ ശ്രീ ഇന്ദു ലാൽ സോമനെ ജനറൽ കൺവീനറായും, ശ്രീ ജയപ്രകാശ് എസ് . എസ് ന്റെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധ സമിതിയും ശ്രീ സുരേഷ് മണമ്പൂരിന്റെ നേതൃത്വത്തിൽ ഒരു ഉപദേശക സമിതിയും രൂപീകരിക്കുവാനുമുള്ള നിർദ്ദേശവും മലയാളം മിഷൻ നൽകുകയുണ്ടായി.

യുകെയിൽ പുതിയസ്‌കൂളുകൾ തുടങ്ങുന്നതിനും മറ്റു മാർഗ്ഗ നിർദ്ദേശങ്ങൾക്കും താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ് .

ശ്രീ ഏബ്രഹാം കുര്യൻ: 07882791150
ശ്രീ സി എ ജോസഫ് : 07846747602