യുകെ, ഗിൽഡ്ഫോർഡ്, സറേയിൽ പരിശുദ്ധ യാക്കോബായ സഭയ്ക്ക് പുതിയ ദൈവാലയം സ്ഥാപിതമായി.
ഊർശലേമിലെ ഒന്നാമത്തെ പ്രധാന ആചാര്യനും ശ്ലീഹായും സഹദയും ആയ മോർ യാക്കോബിന്റെ നാമത്തിൽ ആണ് പരിശുദ്ധ ദൈവാലയം സ്ഥാപിതമായിരിക്കുന്നത് .

ഫാ . നിതിൻ കുര്യാക്കോസ് പരിശുദ്ധ ദൈവാലയത്തിന്റെ വികാരി ആയി, യുകെ പാത്രയർക്കൽ വികാരിയായ അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയാൽ നിയമിക്കപ്പെടുകയും ചെയ്‌തു. പരിശുദ്ധ ദൈവാലയത്തിലെ ആദ്യ കുർബാന മാർച്ച് 25 ന് ആരംഭിക്കുകയും ,തുടർന്ന് എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച്ച രാവിലെ 9:30 നോടെ പ്രഭാത പ്രാർത്ഥനയും തുടർന്ന് വിശുദ്ധ ബലിയും ആരംഭിക്കുന്നതിനായി തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.

ഗിൽഫോർഡിലെ യൂണിവേഴ്സിറ്റിയിലെ നമ്മുടെ സഭാ മക്കൾക്കും ,വോക്കിങ് , ഹസ്ലെമെരെ എന്നിവിടങ്ങളിൽ ഉള്ള എല്ലാ വിശ്വാസികൾക്കും കൂടി എത്തിച്ചേരാവുന്ന സ്ഥലത്താണ് ഈ വിശുദ്ധ ദൈവാലയം ക്രമീകരിച്ചിരിക്കുന്നത്. മലാഖി പ്രവാചക പുസ്തകത്തിൽ അരുളി ചെയ്തിരിക്കുന്ന പ്രകാരം “എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിനു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ . ഞാൻ നിങ്ങൾക്ക് ആകാശത്തിന്റെ കിളി വാതിലുകളെ തുറന്നു സ്ഥലം പോരാതെ വരുവോളം നിങ്ങളുടെ മേൽ അനുഗ്രഹം പകരുകയില്ലയോ” തുടർന്ന് വരുന്ന എല്ലാ വിശുദ്ധ ബലിയിലും എല്ലാ സഭാ മക്കളും നേർച്ച കാഴ്ച്കളും ആയി വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുന്നതിനായി ദൈവനാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിശുദ്ധ ദൈവാലയത്തെ സംബന്ധിച്ച വിവരങ്ങൾക്കായി സെക്രട്ടറി -പ്രിൻസ് പൈലി +44 7581 344179
ട്രെഷറർ – എബിൻ കൂരൻ ഏലിയാസ് +44 7446 969016 എന്നിവരും ആയി ബന്ധപ്പെടുക.

ഈ പരിശുദ്ധ ദൈവാലയത്തിന്റെ രൂപീകരണത്തിനായി പ്രയത്നിച്ച എല്ലാവരെയും ,പ്രത്യേകിച്ച് അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനി , അഭിവന്ദ്യ ഐസക്ക് മോർ ഒസ്താത്തിയോസ് തിരുമേനി ,ഫാ . എബിൻ ഊന്നുകല്ലിൽ ,അതോടൊപ്പം പരിശുദ്ധ സഭയുടെ എല്ലാ മാധ്യമ പ്രവർത്തകരോടും ഉള്ള നന്ദിയും കൃതജ്ഞത യും രേഖപെടുത്തുന്നു , ഒപ്പം എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും തുടർന്നും ഉണ്ടാകേണമേ എന്ന് വിനീതമായി അപേക്ഷിക്കുന്നു.

church address
st james syrian orthodox church
( st clairs church)
Cabel road , Guildford, surrey , UK
GU2 8JW