കൊച്ചി തമ്മനത്ത് മീന്‍ വില്‍പ്പന നടത്തി ശ്രദ്ധനേടിയ കോളജ് വിദ്യാര്‍ത്ഥിനി ഹനാന് സ്വന്തമായി അഞ്ച് സെന്റ് സ്ഥലവും വീടും വാഗ്ദാനം ചെയ്ത് പ്രവാസി മലയാളി. കുവൈറ്റിലെ മലയാളി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ജോയി മുണ്ടക്കാടന്‍ ആണ് വീട് വയ്ക്കാന്‍ ഭൂമി നല്‍കാന്‍ തയ്യാറായി രംഗത്തെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹനാന് വീട് വയ്ക്കാനുള്ള സഹായം നല്‍കാന്‍ സുമനസുകള്‍ തയ്യാറാകണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥനയുടെ ഫലമായി ഹനാന് വീട് പണിയാന്‍ സ്ഥലം നല്‍കാമെന്ന് ജോയി മുണ്ടക്കാടന്‍ രമേശ് ചെന്നിത്തലയെ അറിയിക്കുകയായിരുന്നു. ഹനാന്‍ പഠിക്കുന്ന തൊടുപുഴ അല്‍ അസര്‍ കോളജില്‍ പോയി വരാനുളള സൗകര്യം പരിഗണിച്ച് പാല രാമപുരത്ത് അന്ത്യാളത്ത് അഞ്ച് സെന്റ് ഭൂമി നല്‍കാനാണ് ജോയി മുണ്ടക്കാടന്‍ സന്നദ്ധമായിരിക്കുന്നത്. ഹനാനോടുള്ള മലയാളിയുടെ സ്‌നേഹമാണ് ഈ ഭൂമി സമ്മാനം പ്രതിപക്ഷ നേതാവ് അറിയിച്ചു.