സജി ജോൺ
സ്കോട്ട് ലൻഡിലെ ഫാൽകിർക് മലയാളികളുടെ കൂട്ടായ്മയായ എഫ് എം കെയുടെ 18-മത് വർഷത്തിൽ 2025-26 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സജി ജോൺ (പ്രസിഡന്റ്), ഷീലാ ജെറി (വൈസ് പ്രസിഡന്റ് ), ഷൈൻ ആന്റോ (സെക്രട്ടറി), സോമി ഫ്രാൻസിസ് (ജോയിന്റ് സെക്രട്ടറി), സിജു അഗസ്റ്റിൻ (ട്രഷറർ), നൈജോ പൗലോസ് (ജോയിന്റ് ട്രഷറർ). കൂടാതെ ആക്ടിവിറ്റി കോർഡിനേറ്റർസ് ആയി ജിജോ ജോസ്, ഷൈലമ്മ റോബിൻസ്, കവിത രജിത്, ഷെഹനാസ് ഷാജി, പി ആർ ഓ മാരായി ഷിബു സേവിയർ, ജിസിൻ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.
മുൻഭാരവാഹികളായ റോബിൻ തോമസ്, ലിൻസി അജി, മെൽവിൻ ആന്റണി, ജീമോൾ സിജു, ജെറി ജോസ്, ജോർജ് വർഗീസ്, ജിജോ ജോസ്, സതീഷ് സഹദേവൻ, മേരീസ് ഷൈൻ, സിമി ഹട്സൻ എന്നിവരുടെ പ്രവർത്തനങ്ങളെ യോഗം പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്തു.
2025-26 വർഷത്തിലേക്കുള്ള വിവിധ കർമ്മപരിപാടികൾക്ക് രൂപം കൊടുത്തുകൊണ്ട് കലാകായിക സാംസ്‌കാരിക സാമൂഹിക രംഗത്തു മാതൃകപരമായ പ്രവർത്തനം കാഴ്ച വെക്കുമെന്നും എഫ് എം കെ യെ സ്കോട്ടലൻഡ് മലയാളികളുടെ അഭിമാനമായി ഉയർത്തുമെന്നും, അതിനായി എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും പ്രസിഡന്റ് സജി ജോൺ അഭ്യർത്ഥിച്ചു.
Leave a Reply