കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ചിന് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ജനറൽ ബോഡി യോഗം 02/03/2024 ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് കമ്മ്യൂണിറ്റി ഹൗസ്റെഡിച്ചിൽ വച്ച് നടത്തി. സ്ഥാനമൊഴിയുന്ന ജോയ് ദേവസ്സി തിരഞ്ഞെടുപ്പ് യോഗത്തിന് എത്തിയ ഭാരവാഹികളെയും അംഗ അസോസിയേഷൻ പ്രതിനിധികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ കാലയളവിൽ കെ.സി.എ. റെഡിച്ചിലെ എല്ലാ പരിപാടികൾക്കും നിർലോഭമായ സഹായ സഹകരണങ്ങൾ നൽകിയ എല്ലാവരേയും അനുസ്മരിക്കാനും അവരോടുള്ള നന്ദി രേഖപ്പെടുത്താനും അദ്ദേഹം ഈ അവസരം ഉപയോഗിച്ചു.

തുടർന്ന് സ്ഥാനമൊഴിയുന്ന സെക്രട്ടറി മാത്യു വർഗീസിൻെറ അഭാവത്തിൽ, ജോയിൻ സെക്രട്ടറി സ്റ്റാന്റ്‌ലി വർഗീസ് കാലാവധി പൂർത്തിയാക്കിയ കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ച് സമിതിയുടെ പ്രവർത്തനങ്ങളുടെ അവലോകനം നടത്തുകയും, വിപുലങ്ങളായ പരിപാടികൾ സംഘടിപ്പിക്കുവാൻ സംഘടനയെ പ്രാപ്‌തരാക്കിയ അംഗ അസോസിയേഷൻ ഭാരവാഹികളുടെ സേവനങ്ങളെ ശ്ലാഹിക്കുകയും അവരോടുള്ള കടപ്പാടും സ്നേഹവും രേഖപ്പെടുത്തുകയും, കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് വായിക്കുകയും സ്ഥാനമൊഴിയുന്ന ട്രെഷറർ ലിസോമോൻ മാപ്രാണത് ഫിനാൻസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോയ് ദേവസ്സി തിരഞ്ഞെടുപ്പ് നീതിപൂർവ്വവും കാര്യക്ഷമവുമായി നടത്താനായി അവലംബിക്കുന്ന നടപടി ക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു സംസാരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രക്രിയ സുഗമമായി നടത്താനായി അവലംബിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു സംസാരിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടത്തുവാൻ എല്ലാവരുടേയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്‌തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രസിഡന്റ് ജയ് തോമസ് ,വൈസ് പ്രസിഡൻ്റ് – ആൻസി ബിജു, സെക്രട്ടറി- ജസ്റ്റിൻ മാത്യു, ജോയിൻ സെക്രട്ടറി – ജോർജ് ദേവസ്യ ,സാബു ഫിലിപ്പ്, ട്രഷർ – ജോബി ജോസഫ് ജോൺ , ജോയിന്റ് ട്രഷർ -ഷാജി തോമസ് ,ആർട്‌സ് കോഡിനേറ്റേഴ്‌സ് – അഞ്ജന സണ്ണി & രഞ്ജിത് പരൂകരാൻ, സ്പോർട്‌സ് കോഡിനേറ്റർസ് – ജിബിൻ സെബാസ്റ്റ്യൻ & സോളമൻ മാത്യൂസ്, യുഗ്മ റപ്രെസെന്റ്റ്റീവ്സ് – പീറ്റർ ജോസഫ്, രാജപ്പൻ വര്ഗീസ് & ലൈബി ജയ്, കൗൺസിൽ പ്രെസെന്ററ്റിവ്‌സ്- ജിബു ജേക്കബ്സ് & ജോസ് ജോസഫ്, പി ആർ ഓ – ജോയൽ വര്ഗീസ്, ഇൻ്റേണൽ ഓഡിറ്റർ – ജോൺസൻ ചാക്കോ, എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ്- ജോയ് രാപ്പകരൻ, മാത്യു വര്ഗീസ്, ലിസോമോൻ മാപ്രാണത്, മഞ്ജു വിക്ടർ & ബിഞ്ചു ജേക്കബ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

തുടർന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ച് പ്രസിഡൻ്റ് ജയ് തോമസ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും അഭിനന്ദിച്ചു. ഈ തിരഞ്ഞെടുപ്പ് നീതിപൂർവവും സമാധാനപരവുമായി നടത്തുവാൻ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിച്ചതിനോടൊപ്പം, തുടർന്നും കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ചിൻ്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനും നിർലോഭമായ സഹായ സഹകരണങ്ങൾ പ്രദാനം ചെയ്യാനും അംഗ അസോസിയേഷൻ ഭാരവാഹികളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ആറു മണിക്ക് ആരംഭിച്ച യോഗം ചായ, ഭക്ഷണ സത്‌കാരങ്ങൾക്കു ശേഷം വൈകുന്നേരം ഒൻപതു മണിയോടെ അവസാനിച്ചു.