കി​ഴ​ക്ക​ൻ​വെ​ള്ള​ത്തി​െൻറ വ​ര​വി​ൽ കു​ട്ട​നാ​ട്ടി​ലും അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലും ആ​ശ​ങ്ക. പ്ര​ധാ​ന​പാ​ത​യാ​യ എ.​സി റോ​ഡി​ൽ പ​ല​യി​ട​ത്തും വെ​ള്ളം​ക​യ​റി ഗ​താ​ഗ​തം നേ​രി​യ​തോ​തി​ൽ ത​ട​സ്സ​പ്പെ​ട്ടു. മ​​ങ്കൊ​മ്പ്, ഒ​ന്നാം​ക​ര, പ​ള്ളി​ക്കൂ​ട്ടു​മ്മ തു​ട​ങ്ങി​യ ​​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ വെ​ള്ളം​ക​യ​റി​യ​ത്. ​പ​മ്പ, അ​ച്ച​ൻ​കോ​വി​ലാ​ർ ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്ന​തോ​ടെ ആ​റു​ക​ളും തോ​ടു​ക​ളും ക​ര​ക​വി​ഞ്ഞ്​ കൈ​ന​ക​രി, മ​​ങ്കൊ​മ്പ്, നെ​ടു​മു​ടി, കാ​വാ​ലം, പു​ളി​ങ്കു​ന്ന്, ച​മ്പ​ക്കു​ളം, ത​ണ്ണീ​ർ​മു​ക്കം, നെ​ടു​മു​ടി, എ​ട​ത്വ, ത​ക​ഴി, ത​ല​വ​ടി, മു​ട്ടാ​ർ അ​ട​ക്ക​മു​ള്ള താ​ഴ്​​ന്ന​പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​ണ്. മ​ഴ തു​ട​ർ​ന്നാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ മാ​റ്റി​പാ​ർ​പ്പി​ക്കാ​ൻ ക്ര​മീ​ക​ര​ണം ഏ​ർ​പെ​ടു​ത്തി. അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യം നേ​രി​ടാ​ൻ ക​ല​ക്​​ട​റേ​റ്റി​ലും താ​ലൂ​ക്കു​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ണ്‍ട്രോ​ള്‍ റൂ​മു​ക​ളും തു​റ​ന്നു.

ക​ന​ത്ത​കാ​റ്റി​ൽ മ​രം​വീ​ണ്​​ ജി​ല്ല​യി​ൽ എ​ട്ടു​വീ​ടു​ക​ൾ​ക്ക്​ നാ​ശ​മു​ണ്ടാ​യി. ഇ​തി​ൽ ര​ണ്ടെ​ണ്ണം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​രം​വീ​ണ്​ ചെ​ങ്ങ​ന്നൂ​ർ തി​ട്ട​മേ​ൽ ശി​വ​​ൻ, മാ​ന്നാ​ർ സ്വ​ദേ​ശി ചെ​ല്ല​പ്പ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ്​ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്.

മ​​ങ്കൊ​മ്പി​ൽ​നി​ന്ന്​ ആ​റ്റു​തീ​ര​ത്തേ​ക്ക്​ പോ​കു​ന്ന​വ​ഴി​യി​ൽ ഒ​ന്ന​ര​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ര​ണ്ട​ടി​യോ​ളം വെ​ള്ള​മു​യ​ർ​ന്നു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള​ട​ക്കം വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ നീ​ന്തി​യാ​ണ്​ പ്ര​ധാ​ന​പാ​ത​യി​ലെ ക​ട​ക​ളി​ൽ എ​ത്തു​ന്ന​ത്. മ​െ​ങ്കാ​മ്പി​ൽ വി​കാ​സ്​​മാ​ർ​ഗ്​ റോ​ഡി​ൽ 60ൽ​ചി​റ കോ​ള​നി​യി​ൽ 64 കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട സ്ഥി​തി​യാ​ണ്. ക​ട​ൽ​ക്ഷോ​ഭ​ത്തി​ലും ക​ന​ത്ത​കാ​റ്റി​ലും തീ​ര​ദേ​ശ​ങ്ങ​ളി​ലും ദു​രി​ത​മാ​ണ്. തോ​ട്ട​പ്പ​ള്ളി, അ​ർ​ത്തു​ങ്ക​ൽ അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​യി​ട്ടി​ല്ല.

മ​ട​വീ​ഴ്​​ച​യി​ൽ കൊ​യ്​​ത്തി​ന്​ പാ​ക​മാ​യ​തും ര​ണ്ടാം​കൃ​ഷി​ക്ക്​ ത​യാ​റെ​ടു​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളും പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി. ച​മ്പ​ക്കു​ളം കൃ​ഷി​ഭ​വ​നി​ലെ പെ​രു​മാ​നി​ക്ക​രി വ​ട​ക്കേ തൊ​ള്ളാ​യി​രം, പു​ല്ല​ങ്ങ​ടി പ​ടി​ഞ്ഞാ​റ്, ക​രു​വാ​റ്റ കൃ​ഷി​ഭ​വ​നി​ലെ വെ​ള്ളൂ​ക്കേ​രി പാ​ട​ശേ​ഖ​രം, എ​ട​ത്വ കൃ​ഷി​ഭ​വ​നി​ലെ വെ​ട്ടി​ത്തോ​ട്ടി​ക്ക​രി, വെ​ളി​യ​നാ​ട് കൃ​ഷി​ഭ​വ​നി​ലെ തൈ​പ്പ​റ​മ്പ് വ​ട​ക്ക്, തൈ​പ്പ​റ​മ്പ് തെ​ക്ക്, പു​ഞ്ച​പി​ടാ​രം, കു​ടു​ക​ച്ചാ​ൽ നാ​ൽ​പ​ത്, രാ​മ​ങ്ക​രി കൃ​ഷി​ഭ​വ​നി​ലെ ക​ഞ്ഞി​ക്ക​ൽ പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ട​വീ​ണ​ത്. എ​ല്ലാ​യി​ട​ത്തും പു​ഞ്ച​കൃ​ഷി ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി​രു​ന്നു. പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ കൊ​യ്യാ​നി​രു​ന്ന നെ​ല്ലും ന​ശി​ച്ചു.

ക​ണ്‍ട്രോ​ള്‍ റൂ​ം തു​റ​ന്നു
ക​ന​ത്ത​മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല ക​ല​ക്​​ട​റേ​റ്റി​ലും താ​ലൂ​ക്കു​ക​ളി​ലും 24 മണിക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ണ്‍ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ന്നു.

ഫോ​ണ്‍ ന​മ്പ​റു​ക​ള്‍:
ആ​ല​പ്പു​ഴ ക​ല​ക്ട​റേ​റ്റ്: 0477 2238630, 1077 (ടോ​ള്‍ ഫ്രീ).
​താ​ലൂ​ക്ക്: ചേ​ര്‍ത്ത​ല: 0478 2813103, അ​മ്പ​ല​പ്പു​ഴ: 0477 2253771, കു​ട്ട​നാ​ട്: 0477 2702221, കാ​ര്‍ത്തി​ക​പ്പ​ള്ളി: 0479 2412797, മാ​വേ​ലി​ക്ക​ര: 0479 2302216, ചെ​ങ്ങ​ന്നൂ​ര്‍: 0479 2452334.
റ​വ​ന്യൂ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ക​ൺ​ട്രോ​ൾ റൂം
റ​വ​ന്യൂ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ൽ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്നീ ന​മ്പ​റു​ക​ളി​ൽ വാ​ട്ട്​​സ്​ ആ​പ്പ്​​ മു​ഖേ​ന ബ​ന്ധ​പ്പെ​ടാം.