സിബി ജോസ്

യുവത്വവും അനുഭവസമ്പത്തും കൈകോർക്കുന്ന നവനേതൃത്വം, 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും, വാർഷിക പൊതു യോഗവും കുടുംബ സംഗമവും പ്രസിഡൻ്റ് ശ്രീ. ബെന്നി പാലാട്ടിയുടെ അധ്യക്ഷതയിൽ ഏപ്രിൽ 25 തീയതി ശനിയാഴ്ച ചെസ്റ്റർ ടെൻ കമ്മ്യൂണിറ്റി സെന്റർവെച്ച് നടന്നു.

യോഗത്തിൽ റിട്ടേണിംഗ് ഓഫീസർ ശ്രീ. റോയി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ജനാധിപത്യപരമായും ക്രമബദ്ധമായും വിജയകരമായി പൂര്‍ത്തിയായി പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. അംഗങ്ങളുടെ സജീവ പങ്കാളിത്തവും സൗഹൃദപൂര്‍ണമായ അന്തരീക്ഷവും യോഗത്തെ ശ്രദ്ധേയമാക്കി.

SMAയുടെ പുതിയ പ്രസിഡന്റായി ശ്രീ. ആൻറണി സെബാസ്റ്റ്യൻ, സെക്രട്ടറിയായി ശ്രീ. സജി ജോർജ് മുളയ്ക്കൽ, ട്രഷററായി ശ്രീ. അനീഷ് സെബാസ്റ്റ്യൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റ്മാരായി ശ്രീ. ഷിൻ്റോ വർഗീസ്, ശ്രീമതി ജിനു അബ്രഹാം. ജോയിൻറ് സെക്രട്ടറിമാരായി ശ്രീ. ആഷ്‌ലി കുര്യൻ, ശ്രീമതി ജോസ്നി ജിനോ, പബ്ലിക് റിലേഷൻസ് ഓഫീസറായി ശ്രീ. സിബി ജോസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

യൂത്ത് കോർഡിനേറ്ററായി കുമാരി അലീന വിജിയും ആർട്സ് കോർഡിനേറ്ററായി , ശ്രീ. സിറിൽ മാഞ്ഞൂരാൻ, ഡാൻസ് ക്ലാസ് കോർഡിനേറ്ററായി ശ്രീമതി രാജലക്ഷ്മി ജയകുമാറിനെയും തിരഞ്ഞെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്പോർട്സ് കോർഡിനേറ്ററായി ശ്രീ. ജോസ് ജോൺ , ശ്രീ. ശ്യാം ശങ്കർ സമ്പാദ്യ പദ്ധതി കോഡിനേറ്ററായി ശ്രീ .ജോബി ജോസഫ്, എന്നിവരെ തിരഞ്ഞെടുത്തു.

എക്സ് ഓഫീസ് കോ അംഗമായി ശ്രീ. ബെന്നി പാലാട്ടിയെയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ശ്രീ. എബിൻ ബേബി, ശ്രീ. അജി മംഗലത്ത് ശ്രീമതി. ജയാ വിപിൻ, ശ്രീ .ജിൽസൺ കുര്യാക്കോസ്,ശ്രീ. അമൽ ജോസ് ശ്രീമതി. സിനി അകശലയെയും, യുക്മ പ്രതിനിധികളായി ശ്രീ. വിജി.K. P, ശ്രീ. ജിജോമോൻ ജോർജ്, ശ്രീ. ജിജോ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും, സാമ്പത്തിക റിപ്പോർട്ടും, കഴിഞ്ഞ ഒരു വർഷക്കാലത്ത് പ്രവർത്തിച്ച കമ്മിറ്റിയുടെ സേവനങ്ങളെയും പൊതുയോഗം ഹൃദയപൂർവ്വം അഭിനന്ദിച്ചു. അവരുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ SMAയ്ക്ക് ശക്തമായ അടിസ്ഥാനം ഒരുക്കിയതായും, പുതിയ കമ്മിറ്റിക്ക് അത് മുന്നോട്ട് കൊണ്ടുപോകാനുള്ള ആത്മവിശ്വാസം നൽകുന്നതായും അംഗങ്ങൾ അഭിപ്രായപ്പെട്ടു, ഭാവി പ്രവർത്തനങ്ങൾക്ക് ഉപകാരപ്രദമായ നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നു.

യുവത്വത്തിന്റെ ചൈതന്യവും അനുഭവസമ്പത്തിന്റെ സ്ഥിരതയും കൈകോർക്കുന്ന നവനേതൃത്വം, ഐക്യവും സഹകരണവും അടിസ്ഥാനംാക്കി കൂടുതൽ സജീവമായ സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങ്ളുമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയിച്ചു. യൂത്ത് , ആർട്സ് & ഡാൻസ് കോർഡിനേറ്ററുടെ നിയമനം SMAയുടെ യുവജനങ്ങളെ സംഘടനയുടെ ഹൃദയഭാഗത്തേക്ക് എത്തിക്കുക, അവരുടെ സൃഷ്ടിപരമായ കഴിവുകൾക്ക് വേദി ഒരുക്കുക, കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതുജീവൻ പകരുകയും ചെയ്യുകയാണ് പുതിയ ഭാരവാഹി സംഘം ലക്ഷ്യമിടുന്നത്. യോഗത്തിന് സെക്രട്ടറി സജി ജോർജ് മുളയ്ക്കൽ സ്വാഗതവും ട്രഷറർ അന്റണി സെബാസ്റ്റ്യൻ നന്ദിയും അറിയിച്ചു.