യുവത്വവും അനുഭവസമ്പത്തും കൂടിച്ചേർന്ന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി ശ്രീ മോബിൻ മോൻസി, ശ്രീ ഡെന്നിസ് വി ജോസ്, ശ്രീ അജി തോമസ്, ശ്രീ പ്രവീൺ ബീ എസ്, ശ്രീമതി ബെറ്റി മാത്യു, ശ്രീ ഷൈജു വലമ്പൂർ, ശ്രീമതി ജിജി ജോർജ്, ശ്രീ മെജോ ഫിലിപ്പ്, ശ്രീ ലിനു പീ വർഗീസ്, ശ്രീമതി നിമിഷ റോബിൻ, ശ്രീ ജിജോ ജോർജ്, ശ്രീ വിശാഖ് എൻ എസ് എന്നിവരും ചുമതലയേറ്റു..
ടോൺഡനിലെ മലയാളിക്കൂട്ടായ്മകളിൽ നിറസാന്നിദ്ധ്യമായി വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന TMA നിരവധി കലാസാംസ്കാരിക പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനകളും നടത്തിവരുന്നു.. കൂടാതെ കുട്ടികൾക്കായി നൃത്തപരിശീലനം മറ്റ് കായിക പരിശീലനങ്ങൾ എന്നിവയും നടന്നുവരുന്നു..
മുൻകാലങ്ങളിൽ ഉപരിയായി സന്നദ്ധപ്രവർത്തനങ്ങളിലും കലാസംസ്കാരിക മേഖലകളിലും കാലത്തിനനുയോജ്യമായ നവീന പ്രവർത്തനരീതികൾ ആണ് പുതിയ കമ്മിറ്റി വിഭാവനം ചെയ്യുന്നത്.. കമ്മിറ്റിയുടെ സമൂഹമാധ്യമ ഇടപെടലുകൾ ശക്തമാക്കുന്നതോടൊപ്പം യൂ കെയിൽ എവിടെയുമെന്നത് പോലെ ടോണ്ടണിലും പുതുതായി എത്തിച്ചേർന്നിട്ടുള്ള മലയാളികുടുംബങ്ങളെ കൂടെനിർത്തുവാനും TMA- യുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അവരുടെ സാന്നിദ്ധ്യസേവനങ്ങൾ ഉറപ്പാകുവാനും പുതുനേതൃത്വം തീരുമാനിച്ചിരിക്കുകയാണ്..












Leave a Reply