സ്വന്തം ലേഖകന്‍
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന, കാര്യക്ഷമതകൊണ്ടും, കര്‍മ്മശേഷി കൊണ്ടും യുകെയിലെ തന്നെ ഏറ്റവും വലിയ ഹിന്ദു സമാജങ്ങളിലൊന്നായ, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ വാര്‍ഷിക പൊതുയോഗം മാഞ്ചസ്റ്റര്‍ ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഫെബ്രുവരി 18ന് നടത്തി. പ്രസിഡന്റ് രജനി ജീമോന്റെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ സെക്രട്ടറി ഹരി മേനോൻ പ്രവർത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ട്രഷറർ സുനിൽ ഉണ്ണി ഈ വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും പൊതുയോഗം അംഗീകരിക്കുകയും ചെയ്തു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി രാധേഷ് നായരെയും , സെക്രട്ടറിയായി ധനേഷ് ശ്രീധറിനെയും ട്രഷററായി സുനില്‍ ഉണ്ണിയേയും വൈസ് പ്രസിഡന്റായി ദിനേശ് ഡി കെ യെയും ജോയിന്റ് സെക്രട്ടറിയായി ഹരീഷ് ചന്ദ്രനെയും പൊതുയോഗം ഐക്യകണ്ഡേന തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത് അനീഷ് റോണ്‍, ചിഞ്ചു സന്ദീപ് ,മേഖല ഷാജി ,ദീപ ആസാദ് ,ശബരീ നാഥ് ,രഞ്ജിത്ത് പിള്ള , രതീഷ് എം ജെ, പ്രവീൺ പ്രഭാകർ, ജീമോൻ അരുൺ പ്രസാദ് എന്നിവരാണ്.
ഈ വരുന്ന വര്‍ഷക്കാലയളവില്‍ നടക്കാനിരിക്കുന്ന ജിഎംഎംഎച്ച്സിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ജിഎംഎംഎച്ച്സി കുടുംബാംഗങ്ങളുടെ സഹകരണം തുടര്‍ന്നും ഉണ്ടാവണമെന്ന് പ്രസിഡന്റ് രാധേഷ് നായർ അഭ്യര്ഥിക്കുകയുണ്ടായി . കഴിഞ്ഞ വർഷത്തെ എല്ലാ പരിപാടികളും , പ്രത്യേകിച്ച് കഴിഞ്ഞ മകരവിളക്കുത്സവം യുകെ ഹിന്ദു കമ്മ്യൂണിറ്റിക്കു ഒരു ചരിത്ര മുഹൂർത്തമാക്കുവാൻ സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും മുന്‍ സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പൊതുയോഗം അവസാനിച്ചു. തുടര്‍ന്ന് അന്നദാനവും നടത്തപ്പെട്ടു.
ജിഎംഎംഎച്ച്സിയുടെ ഭാവി പരിപാടികളെ കുറിച്ച് അറിയുവാൻ ദയവായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
രാധേഷ് നായർ (പ്രസിഡന്റ്) (07815819190 )
ധനേഷ് ശ്രീധർ (സെക്രട്ടറി) (07713154374 )
Leave a Reply