അനിൽ ഹരി
യുകെയിലെ ഇന്ത്യൻ റേഡിയോഗ്രാഫർമാരുടെ പ്രഫഷനൽ കൂട്ടായ്മയായ പ്രഫഷനൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ ഇന്റർനാഷനൽ റേഡിയോഗ്രാഫേഴ്സ് കോൺഫറൻസിലാണ് (IRC2025) ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുതിയ ദേശീയ ഓഫിസ് ഭാരവാഹികളായി രാജേഷ് കേശവൻ (ചെയർമാൻ), ബോസ്കോ ആന്റണി (വൈസ് ചെയർമാൻ & കോർപ്പറേറ്റ് റിലേഷൻസ് ഡയറക്ടർ) എന്നിവരെ തിരഞ്ഞെടുത്തു. വനിതാ വിഭാഗം നേതൃത്വത്തിലേക്ക് അഫ്രാ സുൽഫിക്കർ (ചെയർപഴ്സൻ) , ശിൽപ ദുബെ (ഡപ്യൂട്ടി ചെയർപഴ്സൻ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഓപ്പറേഷൻസ് & വെൽഫെയർ ഡയറക്ടറായി ഏബ്രഹാം ചെറിയകാവിൽ കോശിയും, ഡപ്യൂട്ടി ഡയറക്ടറായി പവൻകുമാർ ഹരീഷും ചുമതലയേൽക്കും. പ്രഫഷനൽ ഡെവലപ്‌മെന്റ് & എജ്യുക്കേഷൻ ഡയറക്ടറായി നോയൽ മാത്യുവും, ഡപ്യൂട്ടി ഡയറക്ടറായി പാർഥജ്യോതി ദാസും പ്രവർത്തിക്കും. കമ്മ്യൂണിക്കേഷൻസ് & ഔട്ട്‌റീച്ച് ഡയറക്ടറായി സൂരജ് റാഹിലയും, ഡപ്യൂട്ടി ഡയറക്ടറായി ശ്രീനാഥ് ശ്രീകുമാറും ഫിനാൻഷ്യൽ ഓപ്പറേഷൻസ് ഡയറക്ടറായി ബെറ്റി സാറാ അബ്രഹാമും തിരഞ്ഞെടുക്കപ്പെട്ടു.
ഷെയേർഡ് ഡിസിഷൻ ദേശീയ കൗൺസിൽ അംഗങ്ങളായി അഖിൽ സുധൻ, സാഗീർ മുല്ലങ്ങൽ, ബിൽഗ ബാബു, മനു ജോൺ, അരുൺ പി.വി., വിനോദ് തോമസ്, സെയ്ഫുദ്ദീൻ ചുണ്ടിയൻ മൂച്ചി, പ്രതീക് കുമാർ എം.പി., വർഷിണി ശേഖർ, ഷീബാ മോൾ കൊച്ചുചാക്കോ, ബാല സെൽവകുമാർ സാംബസിവം, ശിൽപ സിങ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത വർഷം നടക്കുന്ന ഇന്റർനാഷനൽ റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് (IRC2026) ഓർഗനൈസിങ് കമ്മിറ്റിയുടെ ചെയർമാനായി പ്രസാദ് വഡ്ഡേയും, വൈസ് ചെയർമാനായി ഉഗിലേഷ് ടി.ടിയെയും തിരഞ്ഞെടുത്തു. മറ്റ് സംഘാംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ചെയർമാൻ രാജേഷ് കേശവൻ അറിയിച്ചു
Leave a Reply