പ്ലാസ്റ്റിക്കിനെ നശിപ്പിക്കാന്‍ പ്രാപ്തിയുള്ള പ്രോട്ടീനുകളെ വികസിപ്പിച്ചെടുത്തതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. പുതിയ പ്രോട്ടീനുകളെ കണ്ടെത്തിയതോടെ റിസൈക്കിളിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് കരുതുന്നത്. ലോക രാജ്യങ്ങള്‍ അനുഭവിക്കുന്ന വലിയ പ്രതിസന്ധികളിലൊന്നാണ് പ്ലാസ്റ്റിക് നിര്‍മാര്‍ജനം. സമുദ്രനിരപ്പിലും വേസ്റ്റ് പ്ലാന്റുകളിലുമായി കോടിക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കെട്ടികിടക്കുന്നത്. ഇവ പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ സംസ്‌ക്കരിക്കാനുള്ള യാതൊരു മാര്‍ഗവും എവിടെയും കണ്ടുപിടിച്ചിട്ടില്ല. എന്നാല്‍ പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന എന്‍സൈമുകള്‍ പ്ലാസ്റ്റിക്കിനെ തുരത്തുന്നതില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കും. ബ്രിട്ടീഷ് ലബോറട്ടറിയില്‍ നടന്ന പരീക്ഷണത്തിലാണ് ഇത്തരം എന്‍സൈമുകളെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഒരു ജപ്പാനീസ് റീസൈക്കിളിംഗ് സെന്ററില്‍ കണ്ടെത്തിയ ബാക്ടീരിയയില്‍ പരീക്ഷണം നടത്തുന്നതിനിടെയാണ് പ്ലാസ്റ്റിക്കിനെ നശിപ്പിക്കാന്‍ പ്രാപ്തിയുള്ള പ്രോട്ടീനുകളെ കണ്ടെത്തിയിരിക്കുന്നത്. എക്‌സ്-റെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിന് ഒടുവില്‍ പരിണാമം വരുത്തിയ എന്‍സൈമുകളുടെ ശക്തി വര്‍ദ്ധിച്ചു. ലബോറട്ടറിയില്‍ നടന്ന കൂടുതല്‍ ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ എന്‍സൈമുകള്‍ക്ക് പോളിത്തൈലന്‍ ടെറഫ്ത്തലേറ്റുകളെ നശിപ്പിക്കാനുള്ള പ്രത്യേക കഴിവുണ്ടെന്ന് മനസ്സിലായി. സാധാരണയായി മാര്‍ക്കറ്റുകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന പ്ലാസ്റ്റിക് രൂപമാണ് പോളിത്തൈലന്‍ ടെറഫ്ത്തലേറ്റുകള്‍. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്ന 70 ശതമാനം സോഫ്റ്റ് ഡ്രിങ്കുകള്‍, മിനറല്‍ വാട്ടര്‍, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവയുടെ ബോട്ടിലുകള്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പോളിത്തൈലന്‍ ടെറഫ്ത്തലേറ്റുകള്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ നശിക്കാതെ കിടക്കുന്നവയാണ്. ഈ ഗണത്തില്‍പ്പെട്ടവയെ നിശ്പ്രയാസം നശിപ്പിക്കാന്‍ ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന പ്രോട്ടീനുകള്‍ക്ക് കഴിയും. ജപ്പാനീസ് റീസൈക്കിളിംഗ് സെന്ററില്‍ ഉണ്ടായിരുന്ന ഒരുതരം ബാക്ടീരിയകളില്‍ ടെസ്റ്റുകള്‍ നടത്തുന്നതിനിടെയാണ് പ്ലാസ്റ്റിക്കിനെ തുരത്താന്‍ കഴിവുള്ള പ്രോട്ടീന്‍ കണ്ടെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് ഭക്ഷണമാക്കാനുള്ള കഴിവുണ്ടായിരുന്ന ഈ ബാക്ടീരിയകള്‍ക്ക് പക്ഷേ പിഇടിയെ ഫലപ്രദമായി നേരിടാനുള്ള കഴിവുണ്ടായിരുന്നില്ല. ബ്രിട്ടനില്‍ ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നല്ലൊരു ശതമാനവും സംസ്‌ക്കരിക്കാന്‍ എന്‍സൈമുകള്‍ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. വിഷയത്തില്‍ കൂടുതല്‍ പഠനങ്ങളും ടെസ്റ്റുകളും നടത്തിയതിന് ശേഷമായിരിക്കും സംസ്‌ക്കരണം സംബന്ധിച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യുക.