കൊച്ചി: വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് പുറമെ മലയാള സിനിമയിലെ വനിതകള്‍ക്ക് പുതിയ കുട്ടായ്മ. ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ അധ്യക്ഷതയിലാണ് പുതിയ സംഘടനയുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. കൊച്ചിയിലായിരുന്നു ആദ്യ യോഗം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന പേരില്‍ പുതിയ സിനിമാ സംഘടന രൂപീകരിച്ചത്. എന്നാല്‍ പ്രസ്തുത സംഘടനയോട് നിരവധി വനിതാ സിനിമാ പ്രവര്‍ത്തകര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഫെഫ്കയുടെ നേതൃത്തില്‍ രൂപികരിച്ച പുതിയ കൂട്ടായ്മയുടെ ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും.