യുവജനങ്ങൾ നയിക്കുന്ന പുതിയ ഒഐസിസി ക്രോഡിയോൺ യൂണിറ്റ് ഭാരവാഹികൾ ചുമതലയേറ്റു .. മിക്ക രാഷ്ട്രീയ പ്രസ്ഥാങ്ങളിലും കാണുന്നതുപോലെ യുവജങ്ങളെ മാറ്റി നിർത്തി സീനിയർ നേതാക്കന്മാർ മാത്രം തിരഞ്ഞെടുക്ക പെടുന്ന സാഹചര്യത്തിലാണ് ..ഒഐസിസി, യുകെ സറെ റീജണിലെ സീനിയർ നേതാക്കന്മാരുടെ ഈ തീരുമാനം ചരിത്രപരമായ മാതൃകയായത് , അതുപോലെ യുണിറ്റ് പ്രസിഡണ്ടായി തിരഞ്ഞെടുക്ക പെട്ടത് യുവജന നേതാവായ “ലിലിയ പോൾ ” എന്ന വനിതയാണ് എന്നതും ഒഐസിസി ക്രോയിഡോൺന്റെ ചരിത്രമാണ് .

ഒഐസിസി, യുകെ, സറെ റീജൺ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജിന്റെ അദ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു, ഒഐസിസി, യുകെ, സറെ റീജന്റെ ജനറൽ സെകട്ടറി ശ്രീ സാബു ജോർജ് കഴിഞ്ഞ മീറ്റിങ്ങിന്റെയും ഇഫ്‌താർ പരിപാടികളുടെയും റിപ്പോർട്ടുകൾ അവതരിപ്പിച്ചു , പുതിയ വിപ്ലവ കരമായ മാറ്റങ്ങൾക്കയി യുവജങ്ങളെ നമ്മൾ മുന്നോട്ടിറക്കുകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് പ്രഖ്യാപിച്ചു , വൈസ് പ്രസിഡന്റ് ശ്രീ അനുപ് ശശി എല്ലാവർക്കും നദി പറഞ്ഞു , ഒഐസിസി, യുകെ, സറെ റീജന്റെ ട്രഷർ ശ്രീ ബിജു വര്ഗീസ് , ഒഐസിസി, യുകെ, കേന്ദ്ര ജനറൽ സെകട്ടറി ശ്രീ ബേബികുട്ടി ജോർജ് , ഒഐസിസി, യുകെ, കേന്ദ്ര വൈസ് പ്രസിഡന്റ് ശ്രീ അൽസാർ അലി എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അറിയിച്ചു , യുവജങ്ങളെ മുൻപോട്ട് കൊണ്ട് വരുമെന്നുള്ള ഒഐസിസി സറേ റീജൻറെ നേതൃത്വത്തിന്റെ തീരുമാനത്തെ ശ്രീ ബേബികുട്ടി ജോർജ് തന്റെ ആശംസാ പ്രസങ്ങത്തിൽ മൂകത കണ്ഠം പ്രശംസിച്ചു , യുവജങ്ങൾക്ക് എല്ലാവിധ സഹകരങ്ങളും കേന്ദ കമ്മിറ്റിയിൽ നിന്ന് ഉണ്ടാകുമെന്നും ശ്രീ അൽസാർ അലി തന്റെ ആശംസാ പ്രസങ്ങത്തിൽ ഉറപ്പ് നൽകി , പ്രസിഡന്റ് ശ്രീ വിത്സൺ ജോർജിന്റെ ശക്തവും മാതൃകാപരവുമായ തീരുമാനമായിരുന്നു പുതിയ യുവജന നേതൃത്വത്തെ തിരഞ്ഞെടുക്കുവാൻ പ്രചോദനമായതെന്ന് വൈസ് പ്രസിഡന്റ് ശ്രീ അനുപ് ശശി നന്ദി പ്രസങ്ങത്തിൽ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്രീമതി ലിലിയ പോൾ ( പ്രസിഡന്റ് ), ശ്രീ സ്റ്റാൻസൺ മാത്യു ( വൈസ് പ്രസിഡന്റ് ), ശ്രീ ജിതിൻ വി തോമസ് ( ജന സെകട്ടറി ), ശ്രീമതി ആഷാ ജോർജ് ( ജോയിൻ സെകട്ടറി ), ശ്രീ വിപിൻ പീറ്റർ ( ട്രഷറർ )
എന്നിവരെയാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തത്, പുതിയ ഭാരവാഹികളുടെ മീറ്റിങ്ങിനു ശേഷം ഒഐസിസി ക്രോയിഡോൺ യൂണിറ്റിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെ ഉടൻ തിരഞ്ഞെടുത്തു പ്രഖ്യാപിക്കുമെന്ന് പ്രസിടന്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ലിലിയ പോൾ അറിയിച്ചു , കൂടുതൽ അംഗങ്ങൾ ഉടൻ ഒഐസിസി ക്രോയ്ടോൻ യൂണിറ്റിൽ ചേരും എന്നുറപ്പ് പുതിയ ജനറൽ സെകട്ടറി ശ്രീ ജിതിൻ വി തോമസ് ഉറപ്പ് നൽകി.