വെല്ലിങ്ടണ്‍: ലൈംഗികത്തൊഴിലിന് ഏറ്റവും കൂടുതല്‍ അംഗീകാരവും സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുള്ള അപൂര്‍വ്വം രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ന്യൂസിലാന്‍ഡ്. ഈ തൊഴിലെടുക്കുന്നവരെ സ്‌കില്‍ഡ് വര്‍ക്കേഴ്‌സായിട്ടാണ് ഇവിടെ കണക്കാക്കുന്നത്. ന്യൂസിലാന്‍ഡിലേക്കു കുടിയേറിപ്പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ അപേക്ഷയില്‍ തൊഴിലിനായി നല്‍കിയിരിക്കുന്ന കോളത്തില്‍ ഇനി ലൈംഗികവൃത്തിയും ചേര്‍ക്കാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം വെറുതെ കോളം പൂരിപ്പിച്ച് നല്‍കാന്‍ കഴിയില്ല. സ്‌കില്‍ ലെവല്‍ 5ല്‍ എത്തിയാല്‍ മാത്രമേ ലൈംഗികവൃത്തിയില്‍ ഉയര്‍ന്ന നിലവാരമുള്ളതായി കണക്കാക്കുകയുള്ളൂ. ഈ തൊഴിലെടുക്കുന്നവര്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിര്‍ബന്ധമാണ്. കൂടാതെ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. വിദഗ്ദ്ധ തൊഴില്‍ മേഖലയിലാണ് ലൈംഗികവൃത്തിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ ഈ തൊഴിലിനായുള്ള അപേക്ഷകള്‍ ലഭിച്ചു തുടങ്ങിയിട്ടില്ലെന്ന് വിസ ഏജന്റുമാര്‍ വ്യക്തമാക്കുന്നു. ലൈംഗികവൃത്തി കുറ്റകരമല്ലാതാക്കുന്ന നിയമം 2003ലാണ് ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് പാസാക്കിയത്. ആദ്യ ഘട്ടങ്ങളില്‍ പ്രതിഷേധങ്ങളുണ്ടായെങ്കിലും പിന്നീട് പലരും നിയമത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നു. മറ്റു പല രാജ്യങ്ങളിലും ഇപ്പോഴും ലൈംഗികവൃത്തി നിയമവിധേയമായിട്ടില്ല.