യുകെയിലെ മലയാളി അസോസിയേഷനുകളിൽ ഏറ്റവും പ്രബലരായ അസോസിയേഷനുകളിൽ ഒന്നായ ബിർമിങ് ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയെ നയിക്കാൻ ശ്രീമതി ലിറ്റി ജിജോയുടെ നേതൃത്വത്തിലുള്ള 13 അംഗ ഭരണ സമതിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു .
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വർണ്ണ ശബളമായ ക്രിസ്മസ് പുതുവത്സര ആഘോഷവേദിയിലാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. ശ്രീമതി സോണിയ പ്രിൻസ് സെക്രട്ടറിയായും ശ്രീ നോബിൾ സെബാസ്റ്റ്യൻ ട്രഷററായും വൈസ് പ്രസിഡണ്ടായി ശ്രീമതി റീന ബിജു, ജോയിൻ സെക്രട്ടറിയായി ശ്രീ അലൻജോൺസൺ, പ്രോഗ്രാം കോർഡിനേറ്ററായി ശ്രീമതി ഷൈജി അജിത്തിനെയും സ്പോർട്സ് കോഡിനേറ്ററായി കെവിൻ തോമസ്, വനിതാ പ്രതിനിധികളായി ശ്രീമതി ദീപ ഷാജുവും ശ്രീമതി അലീന ബിജുവും യുവജനങ്ങളുടെ പ്രതിനിധികളായി ആരോൺ റെജി, ജൂവൽ വിനോദ് ,ചാർലി ജോസഫ്, അന്ന ജിമ്മി എന്നിവരെ യും തിരഞ്ഞെടുത്തു.
മുൻ സെക്രട്ടറിയായിരുന്ന ശ്രീ രാജീവ് ജോണും ശ്രീമതി ലിറ്റി ജിജോയും ശ്രീമതി ബീന ബെന്നിയും പുതിയ യുക്മ പ്രതിനിധികളാകും.
സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഭരണസമിതി അംഗങ്ങളെ നിറഞ്ഞ കരഘോഷത്തോടുകൂടിയാണ് ബിസിഎംസി കുടുംബാംഗങ്ങൾ സ്വീകരിച്ചത്.
കഴിഞ്ഞ കാലങ്ങളിൽ ബിസിഎംസിയെ യുകെയിലെ സമസ്ത മേഖലയിലും കരുത്തരായി നിലനിർത്താൻ സഹായിച്ച എല്ലാ ബിസിഎംസി കുടുംബാംഗങ്ങളുടെയും പരിപൂർണ്ണ സഹകരണത്തോടെ സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി എല്ലാവരെയും ചേർത്ത് നിർത്തി നല്ലൊരു നാളേയ്ക്കായി ഒത്തൊരുമയോടെ പരിശ്രമിക്കുമെന്ന് നിറഞ്ഞ സദസിനെ സാക്ഷി നിർത്തി പ്രസിഡന്റ് ശ്രീമതി ലിറ്റിൽ ജിജോ പ്രഖ്യാപിച്ചു.
Leave a Reply