നാലുമാസം മുമ്പു വിവാഹിതയായ യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ചു സംഭവത്തില്‍ യുവതി എഴുതിയത് എന്നു കരുതുന്ന ആത്മഹത്യ കുറിപ്പ് പോലീസിനു കിടപ്പു മുറിയില്‍ നിന്നു ലഭിച്ചു. ഗര്‍ഫില്‍ ജോലി ചെയ്യുന്ന് വെള്ളിക്കോത്തെ വിപിന്‍ ദാസിന്റെ ഭാര്യ തോതി(19)യേയാണു ബുധനാഴ്ച കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിഗ്രിക്കു പഠിക്കുന്ന തോതി മുള്ളേരിയയിലെ സ്വന്തം വീട്ടില്‍ നിന്നും ചൊവാഴ്ച്ച വൈകുന്നേരം ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭര്‍ത്താവ് വിപിന്‍ ദാസ് ഒരുമാസം മുമ്പാണു ഗള്‍ഫില്‍ പോയത്. എന്റെ മരണത്തിനു കാരണം വിപിനേട്ടനാണ് എന്ന് ഒരു നോട്ട്ബുക്കില്‍ എഴുതിയ കുറിപ്പാണു പോലീസ് കണ്ടെത്തിയത്. മരിക്കും മുമ്പ് പെണ്‍കുട്ടി ഗര്‍ഫിലുള്ള ഭര്‍ത്താവു വിപിനുമായി സംസാരിച്ചിരുന്നതായും പോലീസ് സംശയിക്കുന്നു. കിടപ്പു മുറിയില്‍ നിന്നു ട്യൂബ് രൂപത്തിലുള്ള എലിവിഷവും പോലീസ് കണ്ടെത്തി. തൂങ്ങി മരിക്കുന്നതിന് മുമ്പ് യുവതി എലിവിഷം കഴിച്ചു മരിക്കാന്‍ ശ്രമിച്ചിരുന്നതായും സംശയിക്കുന്നു. പരിയാരം മെഡിക്കല്‍ കോളേില്‍ നടത്തിയ പോസ്റ്റമോര്‍ട്ടത്തില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ചതാണെന്നു സ്ഥീരികരിച്ചു.