കുംഭമേളയിൽ വൈറലായ മൊണാലിസ ഭോസ്ലെയും ഭർത്താവ് മുഹമ്മദ് ഫർമാനും അവരുടെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന “ലൗ ജിഹാദ്” ആരോപണങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മതത്തിനപ്പുറമുള്ള പ്രണയമാണ് തങ്ങളെ ഒന്നിപ്പിച്ചതെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പല വാർത്തകളും തെറ്റിദ്ധാരണയാണെന്നും അവർ പറഞ്ഞു.

തനിക്ക് പതിനെട്ട് വയസ് പൂർത്തിയായതാണെന്നും പ്രായത്തെ കുറിച്ച് പ്രചരിക്കുന്ന വിവരങ്ങൾ യാഥാർത്ഥ്യമല്ലെന്നും മൊണാലിസ വ്യക്തമാക്കി. തന്റെ ഇച്ഛപ്രകാരമാണ് ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്തിയത് എന്നും ഇത് പരസ്പര സമ്മതത്തോടെയാണെന്നും ഫർമാനും വിശദീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുടുംബത്തിൽ നിന്നുള്ള മറ്റൊരു വിവാഹത്തിനുള്ള സമ്മർദ്ദമാണ് തങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും ഇരുവരും പറഞ്ഞു. കേരളത്തിലെ ജനങ്ങളും സർക്കാരും നൽകിയ പിന്തുണയ്ക്കും വിവാഹത്തിൽ പങ്കെടുത്ത രാഷ്ട്രീയ നേതാക്കൾക്കും അവർ നന്ദി അറിയിച്ചു.