ന്യൂസ് 18 ചാനലിനെ വിവാദത്തിലാക്കിയ വനിതാ മാധ്യമ പ്രവര്‍ത്തക ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ചാനല്‍ മേധാവിയടക്കം നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ന്യൂസ് 18കേരളം എഡിറ്റര്‍ രാജീവ് ദേവരാജ്, മാധ്യമപ്രവര്‍ത്തകരായ ലല്ലു ശശിധരന്‍, സി.എന്‍. പ്രകാശ്, ദിലീപ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യപ്രേരണ കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.
സ്ഥാപനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് യുവതിയടക്കം 17 പേര്‍ക്ക് സ്ഥാപനം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യ ശ്രമത്തിന് പിന്നിലെന്നാണ് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.
കഴക്കൂട്ടം സി.ഐ അജയ്കുമാറിനാണ് അന്വേഷണച്ചുമതല. അതേസമയം സ്ഥാപനത്തിലെ കൂട്ട പിരിച്ചുവിടലിനെതിരെ കൂടുതല്‍ ജീവനക്കാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. കാരണം കാണിക്കല്‍ നോട്ടീസുപോലും നല്‍കാതെ പിരിച്ചുവിട്ടെന്നാണ് പരാതി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ